തൊഴിൽ മേളകൾ വഴി വിവിധ ജില്ലകളിൽ ജോലി നേടാം
കേരളത്തിൽ ജോലി അന്വേഷിക്കുന്ന സ്ത്രീ, പുരുഷന്മാർക്കായി നിരവധി കമ്പനികളിൽ തൊഴിൽ അവസാരങ്ങൾ വന്നിട്ടുണ്ട്, തൊഴിൽ മേള വഴി ആണ് ജോലി നേടാൻ സാധിക്കുക, നേരിട്ടുള്ള ഇന്റർവ്യൂ വഴി ഉടനെ തന്നെ ജോലിയിൽ പ്രവേശിക്കാം
ജില്ല,സ്ഥലം മറ്റു വിവരങ്ങൾ താഴെ
നിയുക്തി 2022 ജോബ്‌ഫെയര്‍ 2022
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
☮️ ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ രജിസ്ട്രേഷൻ
☮️30 ൽ പരം കമ്പനികൾ പങ്കെടുക്കുന്നു.
ആയിരത്തോളം ഒഴിവുകൾ
☮️ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ്സൈറ്റ്
☮️പ്രത്യേക ടൈം സ്ലോട്ടുകൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
✅️പ്രതീക്ഷ – 2022 തൊഴിൽമേള ഡിസംബർ 21ന്
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ 2022 ഡിസംബർ 21ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പ്രതീക്ഷ – 2022 (Prateeksha Mega Job Fair 2022) തൊഴിൽമേള ( Job Fest) നടത്തുന്നു..
Date : 2022 ഡിസംബർ 21
Venue: ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂർ
സ്വകാര്യ മേഖലയിലെ 25ൽ അധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 1000 ത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.
✅️ഡെമോൺസ്‌ട്രേറ്റർ നിയമനം
കണ്ണൂർ ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 2022 ഡിസംബർ 20ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിമുഖത്തിന് ഹാജരാകണം
✅️ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.