ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.
⭕️മലപ്പുറം നിലമ്പൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയ്ബിലിറ്റി സ്കിൽസ് വിഷയത്തിൽ ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവുണ്ട് (ഈഴവ, ബില്ല, തിയ്യ സംവരണം).
എം.ബി.എ/ബിബിഎയും 2 വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി/ സോഷ്യൽ വെൽഫയർ/ എക്കണോമിക്സ് എന്നിവയിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിജിഇറ്റിയിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ പരിശീലനം ലഭിച്ചിട്ടുള്ള ഒരു വർഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത.
ഡിസംബർ 2 ന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാവണം.
⭕️കോഴിക്കോട് ഗവ. ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഡിസംബർ 8ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണം.
മാനേജ്മെന്റിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.
⭕️സംസ്ഥാന സർക്കാർ മത്സ്യവകുപ്പ് മുഖേന ജില്ലയിൽ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്ററെയും അക്വാകൾച്ചർ പ്രൊമോട്ടറെയും നിയമിക്കുന്നു.
ബി.എഫ്.എസ്.സി ബിരുദം/ അക്വാ കൾച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയൻസ്, സുവോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോർഡിനേറ്റർക്ക് വേണ്ട യോഗ്യത.
ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കിൽ ഫിഷറീസ് സയൻസ്/സുവോളജി വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ എസ്.എസ്.എൽ.സിയും അക്വാകൾച്ചർ മേഖലയിൽ നാല് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അക്വാകൾച്ചർപ്രൊമോട്ടർ തസ്തികയിലേക്കും അപേക്ഷിക്കാം.
യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സൽസർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്റർ നിറമരുതൂർ ഓഫീസിൽ ഡിസംബർ 9 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
⭕️മലപ്പുറം താനൂർ ഗവ : റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഫിഷ് ആന്റ് സീഫുഡ് പ്രൊസസിംഗ് ടെക്നീഷ്യൻ വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
⭕️എറണാകുളം കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ രാത്രിയും ലഭ്യമാക്കുന്നതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയിൽ കർഷകർക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങൾ നൽകുന്നതിനും വെറ്ററിനറി ഡോക്ടർമാരെ സഹായിക്കുന്നതിനും താൽപര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്. കായികാധ്വാനം ആവശ്യമുള്ള ജോലികൾ നിർവഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ രണ്ടിന് യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പുകളും സഹിതം ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
സേവന കാലയളവിൽ പ്രതിമാസ വേതനമായി 18390 രൂപ അനുവദിക്കും. കൊച്ചി നഗരസഭ പരിധിയിൽ രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 8 വരെയാണ് ജോലി സമയം. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിദിവസമായിരിക്കും.
പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴിൽപരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി കോർപ്പറേഷൻ മേഖലയിൽ ഉള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന.