തൊഴില്‍ മേള വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നടക്കാം
തൊഴില്‍ മേള വഴി വിവിധ ജില്ലകളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പത്താം ക്ലാസ്സ് മുതൽ യോഗ്യതയിൽ ജോലി
♻️ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 3ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.
ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോ മൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ, ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
എസ്എസ്എൽസി, പ്ലസ് ടു, ഐ.ടി.ഐ , ഐ.ടി .സി ,ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , എം ബി എ , എം.സ്ഡ.ബ്ല്യൂ , നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം
പാലക്കാട് ജില്ലയിലെ മേഴ്സി കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ
Niyukthi 2022 Job Fair at Palakkad
Date: 03/12/2022
Venue: Mercy College Palakkad
കൂടുതൽ വിവരങ്ങൾക്ക് 04912505204 എന്ന നമ്പറുകളിൽ ബന്ധപ്പെടുക
♻️ നിയുക്തി 2022: ഡിസംബര്‍ മൂന്നിന്
2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം.
ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു
♻️തൊഴില്‍മേള മൂന്നിന്, 1500 -ല്‍ അധികം തൊഴിലവസരങ്ങള്‍
ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടത്തുന്ന തൊഴില്‍മേളയില്‍ ഇതിനകം 1500-ല്‍ അധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
ഡിസംബര്‍ മൂന്നിന് കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേളയില്‍ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇന്റര്‍വ്യുവിന് ശേഷം ഉടന്‍തന്നെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
തൊഴില്‍ മേള എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ടി.വി. അജിത്കുമാര്‍, ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നിന് രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ് പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് കലവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ക്ലാസ് മുറികളിലാണ് ഇന്റര്‍വ്യു സജ്ജീകരിച്ചിട്ടുള്ളത്.
റജിസ്‌ട്രേഷനുള്ള ലിങ്ക്: https://forms.gle/auNJnhyxGC8eDeWG7