അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

മുണ്ടൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്.വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകൾ ഡിസംബർ 24 ന് വൈകീട്ട് അഞ്ചിനകം നൽകണം.
അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണൽ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം.

ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണൽ, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

നിബന്ധനകൾ പാലക്കാത്തതും സപ്പോർട്ടിങ് ഡോക്യുമെന്റ്സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി വെക്കാത്തതുമായ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു.

🗨️ മറ്റു ചില ഒഴിവുകൾ താഴെ നൽകുന്നു.

നാവികസേനയുടെ വിശാഖപട്ടണത്തെ നേവൽ ഡോക്ക് യാർഡിൽ ട്രേഡ് അപ്രന്റി സ്ഷിപ്പ് ട്രെയിനിങ്ങിനുള്ള 275 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക് മെക്കാ നിക്-36, ഫിറ്റർ-33, ഷീറ്റ് മെറ്റൽ വർക്കർ-33, കാർപെന്റർ-27, മെക്കാനിക് (ഡീസൽ)-23, പൈപ്പ് ഫിറ്റർ-23, ഇലക്ട്രീഷ്യൻ-21, ആർ. & എ.സി. മെക്കാനിക്-15, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)-15, മെഷീനിസ്റ്റ്-12, പെയിന്റർ (ജനറൽ)-12, ഇൻസ്ട്രുമെന്റ് മെക്കാനിക്-10, മെഷീൻ ടൂൾ മെയിന്റനൻസ് മെക്കാനിക്-10, ഫൗൺട്രിമാൻ-5 എന്നിങ്ങനെയാണ് ഓരോ ട്രേഡിലുമുളള ഒഴിവ്. ഒരുവർഷത്തേക്കായി രിക്കും നിയമനം.

യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ. കോഴ്സ് സർട്ടിഫിക്കറ്റും. ശാരീരികയോഗ്യത: കുറഞ്ഞത് 137 സെന്റിമീറ്റർ ഉയരവും 25.4 കിലോഗ്രാം ഭാരവുമുണ്ടായിരിക്കണം.

പ്രായം: 2009 മേയ് രണ്ടിനോ അതിന് മുൻപോ ജനിച്ചവരാകണം അപേക്ഷകർ. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ
മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥി കളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് 2023 ഫെബ്രുവരി 28-ന് എഴുത്തുപരീക്ഷയും ഇതിൽ യോഗ്യത നേടുന്ന വർക്ക് മാർച്ച് ആറുമുതൽ പത്തുവരെ അഭിമു ഖവുമുണ്ടായിരിക്കും. മാർച്ച് 16 മുതൽ 28 വരെ വൈദ്യപരിശോധന നടത്തും. തിരഞ്ഞെടുക്ക പ്പെടുന്നവർക്ക് മേയ് രണ്ടുമുതൽ ട്രെയിനിങ് ആരംഭിക്കും. പരിശീലനകാലയളവിൽ അപ്രന്റിസ് ആക്ട് പ്രകാരമുള്ള സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷ: www.apprenticeshipindia.gov.

in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പിയും അനു ബന്ധരേഖകളും The Officer-in-Charge (for Apprenticeship), Naval Dockyard Apprentices School, VM Naval Base, Visakhapatnam, Andhra Pradesh-530 014 എന്ന വിലാസത്തിൽ അയക്കണം. വിശദമായ വിജ്ഞാപനം https://indiannavy.nic.in/content/civilian എന്ന സൈറ്റിൽ ലഭ്യമാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ജനുവരി 2. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain