⭕️മാനേജർ (അഡ്മിനിസ്ട്രേഷൻ )
ക്വാളിഫിക്കേഷൻ : B.SC അഗ്രികൾച്ചർ.കോട്ടയം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും.
⭕️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്.
ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.എല്ലാ ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
⭕️പെസ്റ്റ് കണ്ട്രോൾ ടെക്‌നിഷ്യൻസ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ എക്സ്പീരിയൻസ് ആവശ്യമില്ല. എല്ലാ ജില്ലയിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
⭕️വർക്കേഴ്സ്.
യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും എക്സ്പീരിയൻസ് ആവശ്യമില്ല. കോട്ടയം ജില്ലയിൽ നിന്നും ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നിൽക്കുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.തുടർന്നുവരുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷകൾ സമർപ്പിക്കുക.
⭕️ നാട്ടിൽ വന്നിട്ടുള്ള മറ്റ് തൊഴിലവസരങ്ങൾ താഴെ നൽകുന്നു.
🔺മലപ്പുറം തിരൂർ താലൂക്കിലെ ശ്രീ.പറമ്പത്ത് കാവ് ദേവസ്വം ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽസ്റ്റേഷനിലെ മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം.
അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും മലബാർ ദേവസ്യം ബോർഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
🔺വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.
ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം.
⭕️പത്തനംതിട്ട കവിയൂർ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുളളവരെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാലകൾ /ഗവൺമെന്റ് നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ അംഗീകൃത സർവകലാശാലയിൽ നിന്നുളള യോഗ പി.ജി സർട്ടിഫിക്കറ്റ്/ ബിഎൻവൈഎസ്, എം എസ് സി (യോഗ), എം ഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉളളവർക്ക് വെളളപേപ്പറിൽ തയാറാക്കിയ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 14 ന് രാവിലെ 10 ന് ഡിസ്പെൻസറിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
⭕️മലപ്പുറം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് 'പരിരക്ഷ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ജി.എൻ.എം/ ബി.എസ്.സി നഴ്സിങ്, പാലിയേറ്റീവ് നഴ്സിങിൽ ബേസിക് സർട്ടിഫിക്കറ്റ് (ബി.സി.സി.പി.എൻ) എന്നീ യോഗ്യതകളുള്ള 45 വയസ് തികയാത്ത ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 12ന് രാവിലെ 10.30ന് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ എത്തണം.