ചെമ്മണ്ണൂർ ജ്വാല്ലറിയിൽ ജോലി ഒഴിവുകൾ - ഉടൻ അപേക്ഷിക്കുക.

കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ
ആറ്റിങ്ങൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന സ്വർണ്ണ വ്യാപാരസ്ഥാപരമായ ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. സ്വർണ്ണ വ്യാപാരരംഗത്ത് മികച്ച രീതിയിൽ മുമ്പിലുള്ള ജ്വല്ലറികളിൽ ഒന്നാണ് ചെമ്മണ്ണൂർ നാഷണൽ ഗ്രൂപ്പ്. നാട്ടിലും വിദേശത്തുമായി അനേകം ജ്വല്ലറികൾ ആണ് ചെമ്മണ്ണൂർ ഗ്രൂപ്പിനുള്ളത്.

♦️ ചെമ്മണ്ണൂർ ഗ്രൂപ്പിലെ വന്നിട്ടുള്ള ഒഴിവുകൾ

🔺Receptionalist (Female)

🔺Tele Caller (Female)

 എന്നി വേക്കൻസികളിലേക്ക് ചെങ്ങന്നൂർ ഗ്രൂപ്പ് ഇപ്പോൾ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Walk In Interview
Date :19 December. 2022
Monday at Attingal
Time:3pm to 4pm

Venue:CEMANNUR INTERNATIONAL JEWELLERS, NEAR TOWN HALL ATTINGAL
Email:hr@chemannurinternational.com
Call whatsapp number:9562956275

 ആറ്റിങ്ങൽ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.പരമാവധി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.

⭕️തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി ഡിസംബർ 7ന് നിശ്ചയിച്ചിരുന്ന വാക്ക് - ഇൻ ഇന്റർവ്യൂ ഡിസംബർ 15ന് നടക്കും.

കൊതുകുനശീകരണ പ്രവർത്തനങ്ങളായ ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയിൽ
പ്രവർത്തിപരിചയമുള്ളവർക്കും തിരുവനന്തപുരം ജില്ലയിലുള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകളും സഹിതം ഡിസംബർ 15ന് രാവിലെ 9.30ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രാവിലെ 10.30വരെ മാത്രമായിരിക്കും രജിസ്ട്രേഷൻ നടപടികൾ.

⭕️മലപ്പുറം അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പോരൂർ ഗ്രാമ പഞ്ചായത്ത് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫൂച്ചർ ലീപ്പുമായി സഹകരിച്ച് ഡിസംബർ 17 ന് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ പോരൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ (ചെറുകോട്) വെച്ചാണ് മേള നടക്കുക.

പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിങ്, ക്ലറിക്കൽ, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളുണ്ട്.
18 വയസ്സ് പൂർത്തിയാക്കിയ, ജില്ലക്കകത്ത് നിന്നുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റ് വഴി ഡിസംബർ 16-നകം രജിസ്റ്റർ ചെയ്യണം.

⭕️മലപ്പുറം കെആർഡബ്ല്യുഎസ്എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ ബിടെക്സിവിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിർവഹണം എന്നീ മേഖലകളിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായ ഉദ്യോഗാർഥികളെ മാനേജർ ടെക്നിക്കൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യുഎംകെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ ഡിസംബർ 13ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain