kerala Goverenment Driver Vacancy 2022 Apply Now
പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ വഴി ഗവൺമെന്റ് സ്ഥാപനത്തിൽ താത്കാലിക ഡ്രൈവർ കം സെക്യൂരിറ്റി ഒഴിവ്
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ആശുപ്രതിയില്‍ ഉള്ള അഞ്ച് ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 500 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു.
എസ്.എസ്.എൽ.സി, ബാഡ്ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള ലൈസൻസും, ഉയർന്ന ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. പ്രവൃത്തി പരിചയം അഭിലക്ഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ നേരിട്ടോ, hdsinterview@gmail.com ഇ-മെയിലിലോ, തപാൽ മാർഗത്തിലോ അപേക്ഷ സമർപ്പിക്കണം.
നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം. . സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിന് ഫോണിൽ വിളിച്ചറിയിക്കുന്നതാണ്.
മറ്റു ജോലികൾ ചുവടെ ചേർക്കുന്നു
✅️സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ജോലി ഒഴിവുകൾ
ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജറുടെ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്‌സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 22,500 രൂപ.
സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ് പൂർത്തിയാകണം. പ്രതിമാസ വേതനം 10,000 രൂപ.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോൺ: 0471- 2348666.
✅️ അനലിറ്റിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിക്കാം
ആലത്തൂരിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (കെമിസ്ട്രി) തസ്തികയില്‍ പ്രതിമാസ വേതനം 17,500 രൂപയാണ്. യോഗ്യത ബി.ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഇവരുടെ അഭാവത്തില്‍ എം.എസ്.സി രസതന്ത്രം ഉള്ളവരെ പരിഗണിക്കും. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (മൈക്രോ ബയോളജി) തസ്തികയില്‍ 17,500 രൂപയാണ് പ്രതിമാസ വേതനം. എം.ടെക് ഇന്‍ ഡയറി മൈക്രോബയോളജി /എം.എസ്.സി ഫുഡ് മൈക്രോ ബയോളജി എന്നിവയാണ് യോഗ്യത. ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോ ബയോളജി ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറുമാസത്തെ എന്‍.എ.ബി.എല്‍ പ്രവൃത്തിപരിചയം അഭികാമ്യം. ഇരു തസ്തികയിലേക്കും പ്രായം 21 നും 35 നും മധ്യേ.
ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ പ്രിന്‍സിപ്പാള്‍ ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ് ആലത്തൂര്‍, പാലക്കാട് 678541-ല്‍ അപേക്ഷ നല്‍കാം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 ന് രാവിലെ 11 ന് ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടക്കും. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി എഴുതണമെന്നും അഭിമുഖ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍ കൈവശം കരുതണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 226040.
✅️ ലാബ് ടെക്‌നീഷ്യന്‍: കരാര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്‌സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524