ജനറൽ ആശുപത്രികളിൽ നിരവധി ജോലി ഒഴിവുകൾ
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ എൽ), അനസ്തേഷ്യ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ.
ബയോഡാറ്റ, നിശ്ചിത യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ്, സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്കികകളിൽ (ആശുപത്രി അറ്റന്റർ, സെക്യുരിറ്റി സ്റ്റാഫ് ഒഴികെ ) പ്രവൃത്തി പരിചയ സാക്ഷ്യപത്രം ( കുറഞ്ഞത് 2 വർഷം) എന്നിവ സഹിതം അപേക്ഷ ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്കകം തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
സീൽ ചെയ്ത കവറിൽ തസ്മികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. .കൂടുതൽ വിവരങ്ങൾക്കായി ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.ഫോൺ നമ്പർ (പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി) 0471 299 2014
ഫോൺ നമ്പർ (വിതുര താലൂക്ക് ആശുപത്രി)
വിതുര 0472 285 6262
ഫോൺ നമ്പർ (നെയാറിൻകര ജനറൽ ആശുപത്രി- 0471 222 1935
⭕️സംസ്ഥാന വഖ്ഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളിൽ വഖ്ഫ് നിയമ പ്രകാരം ഇന്ററിംമുതവല്ലിമാരെയും, എക്സിക്യൂട്ടീവ് ഓഫീസർമാരെയും നിയമിക്കുന്നു.
മുസ്ലിം സമുദായത്തിൽപെട്ട 60 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.സർക്കാർ, അർധ സർക്കാർ, വഖ്ഫ് ബോർഡ് എന്നീസ്ഥാപനങ്ങളിൽ നിന്നും റിട്ടയർ ചെയ്ത
ബിരുദധാരികളായവർക്കും അപേക്ഷിക്കാം.
നിയമിക്കപ്പെടുന്ന വഖ്ഫ് സ്ഥാപനങ്ങളുടെ
സാമ്പത്തിക സ്ഥിതിയനുസരിച്ചായിരിക്കും പ്രതിഫലം.വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ഡിവിഷണൽ ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ജില്ലാ ആയുർവ്വേദ ഹോസ്പിറ്റൽ റോഡ്, താണ, കണ്ണൂർ-670012 എന്ന വിലാസത്തിൽ ലഭിക്കണം.
⭕️മലപ്പുറം പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യു.ജി.സി അംഗീകാരമുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫയർ, എക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദവും ഡി.ജി.ഇ.റ്റിയിൽ നിന്നുള്ള പരിശീലനവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
കൂടാതെ പ്ലസ്ട/ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ എന്നിവ നിർബന്ധമായും പഠിച്ചിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് പുഴക്കാട്ടിരി ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ എത്തണം.
⭕️തൃശൂർ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു.
എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24