മലബാർ ഗോൾഡ് & ഡയമണ്ട്സിൽ നിരവധി ജോലി ഒഴിവുകൾ
ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. 50ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ 2022 ഡിസംബർ 22, നു ഇന്റർവ്യൂ നടത്തുന്നു.
ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന പോസ്റ്റ് പൂർണമായും വായിക്കുക. ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.
✅️ഒഴിവുകൾ ചുവടെ ചേർക്കുന്നു
1)സെയിൽസ് ട്രെയിനി (M/F)
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ് ആയിരിക്കണം.പ്രായം 27 വയസ്സുവരെ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
2)സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്കും പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം പ്രായപരിധി 40 വയസ്സിൽ താഴെ.ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)
പത്താം ക്ലാസ് പാസായവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ജോലിസ്ഥലം കോട്ടയം വൈക്കം പാലാ എന്നിവിടങ്ങളിൽ.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് ടൂവീലർ നിർബന്ധമായും ഉണ്ടായിരിക്കണം.
45 വയസ്സിൽ താഴെ ആയിരിക്കണം.ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 2022, ഡിസംബർ 22ന് വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ എത്തുക.
⭕സ്ഥലം: ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, P9CV+84Q, റവന്യൂ ടവർ,
വൈക്കം, കോട്ടയം.
സമയം 10.00am മുതൽ 01.00 pm വരെ.
കൂടുതൽ വിവരങ്ങൾക്ക് :0481-2560916, 9207202917
✅️ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
☮️ ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ രജിസ്ട്രേഷൻ
☮️30 ൽ പരം കമ്പനികൾ പങ്കെടുക്കുന്നു.
ആയിരത്തോളം ഒഴിവുകൾ
☮️ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ്സൈറ്റ്
☮️പ്രത്യേക ടൈം സ്ലോട്ടുകൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം