വാട്ടർ പ്യൂരിഫയർ സ്റ്റോർ കമ്പനിയിൽ ജോലി നേടാൻ അവസരങ്ങൾ - യോഗ്യത പത്താം ക്ലാസ്.

അതിവേഗം ജോലി, മികച്ച വരുമാനത്തിൽ

നിരവധി ഒഴിവുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. 
ഉടനെ അപേക്ഷിക്കൂ,
അടിയന്തിര നിയമനങ്ങൾ

പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ സ്റ്റോറില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു.

🔺സ്വന്തമായി ടു വീലര്‍, ലൈസന്‍സ്, മുന്‍പരിചയം എന്നിവ ഉണ്ടോ?

🔺10th പാസ് യോഗ്യത 

🔺ടെക്നിക്കല്‍ വിദ്യഭ്യാസം   നേടിയവരാണോ?എങ്കിൽ ഉടനെ ബന്ധപ്പെടൂ,ഈ തൊഴിലവസരം നിങ്ങളുടേതാക്കൂ. 

🔺 ടെക്നീഷ്യന്‍ ഒഴിവ്
🔺 സൗജന്യ പരിശീലനം 

വിശദവിവരങ്ങൾക്കായി വിളിക്കൂ :Please call on 9072174888 /9745087888/ //04844026488 or WhatsApp your resume to  / https://wa.me/919745087888

⭕️എറണാകുളത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ TELECALLERS ഒഴിവ് :

📌 10th/Plus Two /Degree/Diploma qualified

📌 Energetic & smart ആയ വ്യക്തിത്വം

📌 Customers നെ politely handle ചെയ്യാനുളള കഴിവ്

38 വയസിൽ താഴെയുള്ളവർക്ക് മുൻഗണന 
Please call Sandhya on 9745087888/ LAKSHMI 9072174888/ /04844026488 or WhatsApp your resume to https://wa.me/919072174888

⭕️കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യന്‍ ട്രെയിനീസിനെ ക്ഷണിക്കുന്നു.
ആകര്‍ഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക.

📌 പരിശീലനം സൗജന്യം
📌 സ്റ്റൈപന്‍ഡ്
📌 അടിയന്തിര നിയമനം.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
 പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്‍ മാർക്കു മുൻഗണന.

Please call Sandhya on 9745087888/ Lakshmi 9072174888/04844026488 or WhatsApp your resume to https://wa.me/919072174888

⭕️പത്തനംതിട്ട ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആറുമാസ സൗജന്യ പി എസ് സി പരിശീലനത്തിലേക്ക് അപേക്ഷിക്കാം.
ജനുവരി 3 മുതൽ ആരംഭിക്കുന്ന കോഴ്സിൽ റെഗുലർ, ഹോളിഡേ ബാച്ചുകളിലായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങൾക്ക് സീറ്റുകൾ പരിമിതം.

എസ്എസ്എൽസി ബുക്കിന്റെ പകർപ്പും ഫോട്ടോയും സഹിതം പ്രിൻസിപ്പാൾ കോച്ചിംഗ് സെന്റർ മൈനോറിറ്റി യൂത്ത് തൈക്കാവ് സ്കൂൾ കോമ്പൗണ്ട് പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷ ഫോറം ഓഫീസിൽ നിന്നും ലഭിക്കും.അവസാന തീയതി ഡിസംബർ 20.

⭕️പാലക്കാട് ജില്ലാ വനിതാശിശു വികസന ഓഫീസ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പാക്കുന്ന സൈക്കോസോഷ്യൽ സർവീസ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത കൗൺസിലർ നിയമനം നടത്തുന്നു.
മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത.

കൗൺസിലിങ് രംഗത്ത് ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, നേറ്റിവിറ്റി/ സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ഡിസംബർ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ നൽകണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.

⭕️ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷൻ ഫിസിക്സ് ലക്ചററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം.എസ് സി. ഫിസിക്സും റേഡിയോളജിക്കൽ ഫിസിക്സിൽ പോസ്റ്റ് എം.എസ് സി. ഡിപ്ലോമ, എ.ഇ.ആർ.ബി.യിൽ നിന്നുള്ള ആർ.എസ്.ഒ. സർട്ടിഫിക്കേഷനും അല്ലെങ്കിൽ എം.എസ് സി മെഡിക്കൽ ഫിസിക്സ്/ എം.എസ് സി റേഡിയേഷൻ ഫിസിക്സ്/ എം.എസ്. മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി.യിൽ നിന്നുള്ള ആർ.എസ്.ഒ. സർട്ടിഫിക്കേഷൻ യോഗ്യതയുള്ളവർക്കാണ് അവസരം.

ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ ജനന തീയതി, വിലാസം, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 14-ന് ഉച്ചകഴിഞ്ഞ് 2.30-ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain