ആശുപത്രികളിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന ഹോസ്പിറ്റൽ ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി ഉറപ്പാക്കുക.
✅️ കായംകുളം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം.
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികകൡല ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഡയാലിസിസ് ടെക്നീഷ്യന്‍- യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.എം.ഇ. രജിസ്ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
സ്റ്റാഫ് നഴ്സ്- യോഗ്യത: കേരള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ജനറല്‍ നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
ഫാര്‍മസിസ്റ്റ്- യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാര്‍മസി, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 28
പ്രായം: 20-40 ഇടയില്‍. വിശദവിവരങ്ങള്‍ക്ക് 9188527998, 0479-2447274.
✅️ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.
സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്)
യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.
സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്)
യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.
✅️ ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം
ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആറുമാസമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്തവരുമായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
✅️PRS HOSPITAL NABH Accredited Multi-speciality Hospital
Wanted Urgently
Junior Medical Officer, MBBS Graduates
with/without experience may apply
Housekeeping Executive
BSc Hotel Management candidate with minimum 2 year experience in 4 star Hotel Industry may apply
Staff Nurses
GNM/BSc. Nursing candidates with or without experience may apply.
Walk-in interview on all days from 9am to 1pm except on Sundays.
✅️ ടെക്നോളജി ക്ലിനിക്
ആലപ്പുഴ: മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നൂതനാശയങ്ങള്‍, വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ ഇന്‍ക്യുബേഷന്‍ ഫെസിലിറ്റീസ്, പാക്കിങ്, മത്സ്യ അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ടെക്നോളജി ക്ലിനിക് സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2023 ജനുവരി അവസാനവാരമാണ് ക്ലിനിക്ക് നടത്തുക. താല്‍പര്യമുളളവര്‍ മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: 9946407570, 0477-2241272, 2241632
✅️ സൈക്യാട്രിസ്റ്റ് നിയമനം
ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. എം ഡി/ഡി എൻ ബി/ഡി പി എം അണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ:0497 2734343.ഇ-മെയിൽ:dmhpkannur@gmail.com