പരീക്ഷ ഒന്നുമില്ലാതെ ഇൻറർവ്യൂ വഴി ഉള്ള കേരള സർക്കാരിൻറെ പ്രധാനപെട്ട താൽക്കാലിക ജോലികൾ

പരീക്ഷ ഒന്നുമില്ലാതെ ഇൻറർവ്യൂ വഴി ഉള്ള കേരള സർക്കാരിൻറെ പ്രധാനപെട്ട താൽക്കാലിക ജോലികൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്


പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾ പ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
ഫോൺ: 0471- 2202266

🔺വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിലെ ജെ.ജെ.എം പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തല നിരീക്ഷണത്തിനായി സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്കും (11 ഒഴിവ് ) കളക്ടറേറ്റ് ഓഫീസ് നിരീക്ഷണത്തിന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/എം.ബി.എ/ ഇവ രണ്ടും ഉള്ളവർ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം ഉള്ളവർക്കും (രണ്ട് ഒഴിവ് ) റവന്യു/ പഞ്ചായത്തിൽ നിന്നും വിരമിച്ച സെക്രട്ടറി/സീനിയർ സൂപ്രണ്ട്/തഹസീൽദാർ എന്ന റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കുമാണ് അവസരം (ഒരു ഒഴിവ്). യോഗ്യതയുള്ളവർ ഡിസംബർ ഒമ്പത് രാവിലെ 11 ന് കളക്ടറേറ്റിൽ ഡി.ഡി.സി നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ രേഖകളുമായി എത്തണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യു്ട്ടീവ് എൻജിനീയർ അറിയിച്ചു. 179 ദിവസമാണ് നിയമന കാലാവധി. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വിവരങ്ങൾക്ക് 9496000676, 9496000689

🔺യോഗ ട്രെയിനര്‍ ഒഴിവ്

 
പട്ടിത്തറ ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2373080, 8590663828.

🔺ലാബ് ടെക്‌നീഷ്യന്‍: കരാര്‍ നിയമനം

 
ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്‌സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

🔺മലിനീകരണ ബോര്‍ഡില്‍ അപ്രന്റ്രീസ് നിയമനം


സംസ്ഥാന മലിനീകരണ ബോര്‍ഡിലെ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ അപ്രന്റ്രീസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 18നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി ഒന്നിന് രാവിലെ 11നകം മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023.

🔺ആർ.സി.സിയിൽ കരാർ നിയമനം


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹെഡ് ആൻഡ് നെക്ക് സർജറി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 24ന് വൈകിട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

🔺അപേക്ഷ ക്ഷണിച്ചു


പ്രമാടം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍എസ്ജിഡിയുടെ കാര്യാലയത്തിലേക്ക് ഒരു ക്ലര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ( മലയാളം വേര്‍ഡ് പ്രോസസിംഗ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന ) ഉള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. പ്രമാടം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍:0468 2242215, 2240175

🔺ലാബ് ടെക്നീഷ്യന്‍


പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്കുമാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14നു രാവിലെ 10നു ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

🔺ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍, ക്ലീനര്‍


ആലപ്പുഴയിലെ രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍, ക്ലീനര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സി. ജയിച്ച 18 നും 40 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ നിമനത്തിന് അര്‍ഹത. അംഗീകൃത അസോസിയേഷ - നുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവാണുള്ളത്. സംസ്ഥാന നീന്തല്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന.

എസ്.എസ്.എല്‍.സി. ജയിച്ച 18നും 40നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് ക്ലീനിംഗ് സ്റ്റാഫ് നിമനത്തിന് അര്‍ഹത. ഒരു ഒഴിവാണുള്ളത്. കായിക താരങ്ങള്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന് രാവിലെ 10.30-ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 0477 2253090.

🔺കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍


ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്തില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിമണ്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ഒന്നില്‍ റെഗുലര്‍ കോഴ്‌സില്‍ ബിരുദാനന്തര ബിരുദം വിജയിച്ചവര്‍ക്കാണ് അവസരം. താൽപ്പര്യമുള്ളവര്‍ യോഗ്യത രേഖകള്‍ സഹിതം ഡിസംബര്‍ 12-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

🔺കുടുംബശ്രീ സി ഡി എസുകളില്‍ അക്കൗണ്ടന്റ്


കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഒക്ടോബര്‍ 28 ന് 20 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം.

അപേക്ഷാ ഫോറം http://www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 ല്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോണ്‍: 0491 2505627.


വാക്ക് ഇൻ ഇന്റർവ്യൂ 
 
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2022-23 സാമ്പത്തിക വർഷത്തേക്ക് സിനിയർ റിസർച്ച് ഫെല്ലോ പ്രസൂതിതന്ത്ര വകുപ്പ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത പ്രസൂതിതന്ത്ര സ്ത്രീരോഗ എം.ഡി. വേതനം 35,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 14-ന് രാവിലെ 11- ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

🔺ഓവര്‍സീയര്‍ നിയമനം
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി. എന്‍ജിനീയറുടെ ഓഫീസില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സിയും പ്രവൃത്തിപരിചയം ഉള്ളവരും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതമാസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി 2022 ഡിസംബര്‍ 12 ന് വൈകീട്ട് നാലിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924-230157

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain