ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് സർക്കാർ സർവീസിൽ ജോലി നേടാം.
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കൂലി വർക്കർ തസ്തിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി തികച്ചും സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും സാധിക്കും.പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
🔺ഡിപ്പാർട്മെന്റ് - കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്.
🔺 പോസ്റ്റിന്റെ പേര് കൂലി വർക്കർ.
🔺 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം.₹ 23000 - 50200/-
മുകളിൽ പറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി 18 വയസ്സിനും 36 വയസ്സിനും ഇടയിൽ ആയിരിക്കണം.പട്ടികജാതി പട്ടികവർഗ്ഗക്കാർക്കുംമറ്റ് സംവരണ വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സളവ് ലഭിക്കുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 23,000 രൂപ മുതൽ 50200 വരെ ശമ്പളം ലഭിക്കുന്നതാണ്.
⭕️പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യതകൾ.
ഏഴാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.അതോടൊപ്പം നീന്താനും നാടൻ വണ്ടി വലിക്കുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
🔺വികലാംഗരും സ്ത്രീകളും ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.
🔺 നിയമന സമയത്ത് മെഡിക്കൽ ഫിറ്റ്നസ് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
🔺 മുകളിൽ പറഞ്ഞ വിദ്യാഭ്യാസ യോഗ്യത കൂടാതെ പ്രസ്തുത യോഗ്യതകൾക്ക് തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
🔺In the case of difference in caste/ community claimed in the application and that entered in SSLC book, the candidate shall produce a Gazette notification in this regard, along
with Non Creamy Layer Certificate/ Community Certificate at the time of certificate.
എങ്ങനെ അപേക്ഷിക്കാം?
🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
🔺 മുന്നേ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ യൂസർനെയും പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം പ്രസ്തുത ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
🔺Upload ചെയ്യുന്ന ഫോട്ടോ 31.12.2012-ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
🔺 നോട്ടിഫിക്കേഷൻ ടാബിൽ നിന്നും പ്രസ്തുത നോട്ടിഫിക്കേഷൻ സെലക്ട് ചെയ്തശേഷം അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതാണ് അപേക്ഷിക്കേണ്ടത്.
🔺അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
🔺നോട്ടിഫിക്കേഷൻ എളുപ്പത്തിൽ കണ്ടെത്താൻ കാറ്റഗറി നമ്പർ ഉപയോഗിക്കുക.
493/2022