തൊഴിൽമേള വഴി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം.
ഉദ്യോഗ് 2023: തൊഴില്‍ മേള ജനുവരി ഏഴിന്ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴില്‍ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. തൊഴില്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നല്‍കി നിര്‍വഹിച്ചു.
ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, നോണ്‍ ഐ.ടി, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് 30-ല്‍ അധികം തൊഴില്‍ദാതാതാക്കള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 👇
(Apply now) എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കളക്ടറേറ്റില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ് താഹയും സന്നിഹിതനായിരുന്നു.
✅️ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Date : 2022 ഡിസംബര്‍ 24
Venue: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി
Time: 10.30 am മുതൽ
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
☮️ ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ രജിസ്ട്രേഷൻ
☮️30 ൽ പരം കമ്പനികൾ പങ്കെടുക്കുന്നു.
ആയിരത്തോളം ഒഴിവുകൾ
☮️ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ്സൈറ്റ്
☮️പ്രത്യേക ടൈം സ്ലോട്ടുകൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
✅️ ഡിടിപി ഓപ്പറേറ്റര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാ ഓഫീസില്‍ ഡിടിപി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു, കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റേറ്റിങ് (ലോവര്‍), വേര്‍ഡ് പ്രോസസിങ് (ലോവര്‍) എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.ടി.പി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയമാണ്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി ii, ഹരിത കേരളം മിഷന്‍ കാര്യാലയം, ഗ്രൗണ്ട് ഫ്േളാര്‍ പ്ലാനിങ് സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ ഡിസംബര്‍ 30നകം അയക്കണം.
✅️ നിഷിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയും, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 29. വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career