കേരളത്തിലെ വിവിധ ജില്ലകളിൽ ഫീൽഡ് ഓഫീസർ ജോലി നേടാം.

ഫീൽഡ് ഓഫീസർ ആവാൻ അവസരം വിവിധ ജില്ലകളിൽ ജോലി നേടാം 

കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഫീൽഡ് ഓഫീസർ ജോലി ഒഴിവുകളിലേക്ക് യുവതി യുവാകൾക്ക് ജോലി നേടാൻ അവസരം 50 ഓളം ജോലി അവസരങ്ങൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക 

ഫീൽഡ് ഓഫീസർ ( 50 ഒഴിവുകൾ)

♻️മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാം 

♻️20 - 28 വയസ്സ് വരെ പ്രായo യുവാക്കൾ

♻️20 - 30 വയസ്സ് വരെ പ്രായo യുവതികൾ

ഞായറാഴ്ചകളിൽ ജോലി ചെയ്യേണ്ടതില്ല. കൃത്യമായ ജോലി സമയം 2nd & 3rd ശനിയാഴ്ച അവധി

വിദ്യാഭ്യാസ യോഗ്യത: ഫീൽഡ് ഓഫീസർക്ക് കുറഞ്ഞത് 12th പാസ് മറ്റ് ആനുകൂല്യങ്ങൾ : താമസ സൗകര്യം, യാത്ര ചിലവുകൾ, ESIC, PF,

ഒഴിവുള്ള ജില്ലകൾ 
ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര
കൊട്ടാരക്കര, ആറ്റിങ്ങൽ | നെയ്യാറ്റിൻകര നെടുമങ്ങാട് | പത്തനംതിട്ട| ചിറ്റൂർ | ആലത്തൂർ ഒറ്റപ്പാലം | വടക്കാഞ്ചേരി | ഇരിഞ്ഞാലക്കുട

മൊബൈൽ അലവൻസ്, പ്രവർത്തന മികവിന് ഇൻസെന്റീവ്, കുടുംബാംഗങ്ങൾക്ക് മെഡിക്ലൈം പരിരക്ഷ, ആക്സിഡന്റ്ഇൻഷ്വറൻസ്, മുതലായവ ബന്ധപ്പെടേണ്ട നമ്പർ
ഷിബു 86558 66251
ഷിംജാസ് 86559 53657
ജോബിൻ ജോസഫ് 7208917371
ജഗദീശ്വരൻ 8976831056

കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകൾ

♻️ അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കൊമേഴ്ഷ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയും പ്രവൃത്തിപരിചയവും / ബി.കോം, ടാലിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 3ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

♻️ അപേക്ഷ ക്ഷണിച്ചു
ഒരു പ്രമുഖ ഗവണ്മെന്റ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.

♻️ശുചിത്വമിഷനിൽ ഒഴിവുകൾ
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.

♻️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
ഫോൺ: 0471- 2202266.

♻️ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള അഭിമുഖം നാളെ (ഡിസംബര്‍ മൂന്ന്) രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.
എം.ബി.എ./ബി.ബി.എ/ഡിഗ്രി/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഡി.ജി.റ്റി.യുടെ ഏതെങ്കിലും ഹ്രസ്വകാല കോഴസും പൂര്‍ത്തിയാക്കിയിരിക്കണം. ഫോണ്‍: 0479 2452210

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain