കേരളത്തിലെ പ്രമുഖ മാളിലേക്ക് നിരവധി ഒഴിവുകൾ - ഇപ്പോൾ തന്നെ അപേക്ഷിക്കാം.

വിസ്മ മാളിൽ ജോലി നേടാം

കേരളത്തിലെ പ്രശ്‌സ്ത മളായ വിസ്മ മാളിൽ നിരവധി ജോലി അവസരങ്ങൾ, ജില്ലയിൽ പുതിയതായി ആരംഭിച്ച മളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത് സ്ത്രീകൾക്കും, പുരുഷൻമാർക്കുമായി ജോലി നേടാവുന്ന നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകൾ

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾ, താഴെ കൊടുത്ത ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ചെന്ന് ഇന്റർവ്യൂ വഴി ജോലി നേടാം.

Nb: യാതൊരു ചാർജും ജോലിക്കായ് നൽകേണ്ടതില്ല 

WALK IN INTERVIEW WISMA MALL

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

☮️Hyper Market In Charge-1
☮️Hyper market billing - 3
☮️Hyper Sales Male-6

✅️Food Court Billing Male - 3
✅️Food Court Service Male - 4
✅️Food Court Utensils cleaning - 2

🔛Housekeeping Male - 4
🔛Department store in charge -1
🔛Department store Billing Male - 2

⚙️Department store sales Male- 3
⚙️Security Female - 1
⚙️Security Male - 1 Accountant male 1
⚙️Restaurant manager -1

Experienced candidate preferred.
Walk in interview 7/12/22 to 9/12/22

VENUE:WISMA MALL PUNALUR 1302
PHONE: 0475-2220080 email: admin.wisma@ahcity.com

കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകളും താഴെ കൊടുക്കുന്നു

♻️ഡെപ്യൂട്ടേഷൻ നിയമനം
മലയാളം മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് മലയാളം മിഷൻ വെബ്സൈറ്റ് (www.mm.kerala.gov.in) സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 21നു വൈകിട്ട് നാല് മണി.

✅️ യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 14 ന് രാവിലെ 10 മുതല്‍ 11 വരെ കുറ്റപ്പുഴ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
ഫോണ്‍ : 04692600262.

♻️ ഡെപ്യൂട്ടേഷൻ/കരാർ നിയമനം
കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/എൻജിനിയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന. സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 ഉച്ചയ്ക്ക് മുമ്പ് നൽകണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.

♻️ നൈറ്റ് വാച്ചര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain