കേരളത്തിൽ വന്നിട്ടുള്ള വിവിധ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിലേക്കുംനഴ്സ് ജോലി, ക്ലീനർ, ഹെൽപ്പേർ തുടങ്ങി മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി നേടാം, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
അങ്കണവാടി ജോലികൾ
ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയിൽ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.
അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.
ഫോൺ: 0496 259 7584
✅️ നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് വമ്പൻ അവസരങ്ങളുമായി ഉദ്യോഗ് തൊഴിൽ മേള ഡിസംബർ 27ന്.
ഉദ്യോഗ് തൊഴിൽ മേളയിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 ആശുപത്രികളിലേക്ക് ഉള്ള നഴ്സിംഗ് (ജനറൽ / ബി എസ് സി - എക്സ്പീരിയൻസ് & ഫ്രഷേഴ്‌സ് ) ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 1000+ അവസരങ്ങൾ ഉണ്ട്.
ഉദ്യോഗ് - 2022 തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കായംകുളം ബോയ്സ് സ്കൂളിൽ നടക്കുന്ന ഉദ്യോഗ് തൊഴിൽ മേളയിൽ താഴെ കൊടുത്ത ലിങ്ക് വഴി രജിസ്റ്റർചെയ്യൂ 👇
✅️ ക്ലീനർ/ഹെൽപ്പർ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2023 ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.