മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഫാം ലേബര്‍, ഹെൽപ്പേർ തുടങ്ങി ജോലി ഒഴിവുകൾ
♻️ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ താല്‍ക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കൂവപ്പടി പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഫാം ലേബര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ജോലിയുള്ള ദിവസം 675 നിരക്കില്‍ പ്രതിമാസം പരമാവധി 18225 രൂപയായിരിക്കും വേതനം.
ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11.30ന് ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍ :0484-2360648
♻️അടിയന്തര രാത്രികാല വെറ്ററിനറി സേവനം: ഹെല്‍പ്പര്‍ നിയമനം.
കര്‍ഷകര്‍ക്കു മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിനു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേക്കു ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിനും താല്‍പര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്.
കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 18,390 രൂപ അനുവദിക്കും
കൊച്ചി നഗരസഭ പരിധിയില്‍ രാത്രി എട്ട് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവൃത്തിദിവസമായിരിക്കും. പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി നഗരസഭാ മേഖലക്കാര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വിശദ വിവരങ്ങള്‍ 04842360648
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
♻️ നെറ്റ് മേക്കര്‍ ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 18000, മറ്റ് അലവന്‍സും.
♻️ ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും സിവില്‍ ഡ്രൈവിങ് ലൈസന്‍സും (ലൈറ്റ് മീഡിയം ഹെവി വെഹിക്കിള്‍സ്) നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.