ഡാറ്റാ എൻട്രി സ്റ്റാഫ് മുതൽ മറ്റ് ജോലി ഒഴിവുകൾ - Data enrty job
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.
കമ്പ്യൂട്ടർ അസിസ്റ്റന്റ് ജോലി ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും.
മറ്റു ജോലികളും ചുവടെ ചേർക്കുന്നു
✅️ഹോംഗാര്‍ഡ് നിയമനം
മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.