സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന താൽക്കാലിക ഒഴിവുകൾ.

കേരള ഗവണ്മെന്റ് താത്കാലിക ജോലി ഒഴിവുകൾ 
കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ വിവിധ ജില്ലകളിൽ ജോലി നേടാവുന്നതാണ്, ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി അവസരങ്ങൾ, ജോലി ഒഴിവുകൾ പൂർണ്ണമായി വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

✅️ ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്

എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

✅️ സെക്യൂരിറ്റി ജോലി ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്. പ്രായം 40 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത എക്‌സ് സര്‍വീസ്മാന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്-തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2950400

✅️ മെഡിക്കൽ ഓഫീസർ അഭിമുഖം ഡിസംബർ 28ന്

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യത ടി സി എം സി രജിസ്ട്രേഷനോടെ എം ബി ബി എസ്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം ഡിസംബർ 28ന് രാവിലെ 10 മണിക്ക് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2709920.

✅️കൗൺസലർ നിയമനം

കൗൺസലർ നിയമനത്തിന് പാനൽ
തലശ്ശേരി കുടുംബ കോടതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി കൗൺസലിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
അഭിലഷണീയം. താൽപര്യമുള്ളവർ അപേക്ഷ ജനുവരി 13നകം ജഡ്ജ്, കുടുംബ കോടതി, തലശ്ശേരി എന്ന വിലാസത്തിൽ സമർപ്പിക്കണം.

✅️ താല്‍ക്കാലിക നിയമനം

എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് സൈബര്‍ സ്‌റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഫോട്ടോകോപ്പി എടുക്കാന്‍ അറിയുന്നതുമായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

✅️ ക്ലീനർ/ഹെൽപ്പർ ഒഴിവ്

തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2023 ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

✅️ അക്കൗണ്ടന്റ് കം ക്ലർക്ക് നിയമനം

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയിൽ അക്കൗണ്ടന്റ് കം ക്ലർക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, വേർഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം.
കൂടിക്കാഴ്ച് ഡിസംബർ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

✅️ഉദ്യോഗ് തൊഴിൽ മേള വഴി ജോലി

ഉദ്യോഗ് തൊഴിൽ മേളയിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 ആശുപത്രികളിലേക്ക് ഉള്ള നഴ്സിംഗ്
(ജനറൽ / ബി എസ് സി - എക്സ്പീരിയൻസ് & ഫ്രഷേഴ്‌സ് ) ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 1000+ അവസരങ്ങൾ ഉണ്ട്.
ഉദ്യോഗ് - 2022 തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കായംകുളം ബോയ്സ് സ്കൂളിൽ നടക്കുന്ന ഉദ്യോഗ് തൊഴിൽ മേളയിൽ താഴെ കൊടുത്ത ലിങ്ക് വഴി രജിസ്റ്റർചെയ്യൂ 👉 CLICK HERE

✅️ ഗ്രാഫിക് ഡിസൈനര്‍ ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. അഡോബി ഇല്ലസ്ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താല്പര്യപത്രം ഡിസംബര്‍ 31 വൈകീട്ട് 5 നു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ ആന്‍ഡ് പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain