പരീക്ഷ ഇല്ലാതെ കുടുംബശ്രീയിൽ ജോലി നേടാൻ അവസരങ്ങൾ

ഉയർന്ന യോഗ്യതയില്ലാത്തവർക്ക് കുടുംബശ്രീയിൽ ജോലി നേടാൻ അവസരം.
വാക്ക് ഇൻ ഇൻ്റർവ്യൂ
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ നടത്തുന്നു.
ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത . എന്നാൽ ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 ഇടയിൽ പ്രായമുളളവർ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഹാജരാകണം . നിയമനം തികച്ചും താൽക്കാലികമാണ്.

♻️സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു കാസർകോഡ് : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റുമാരുടെ ഒഴിവിലേക്ക് അയൽക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 2 (പുത്തിഗെ, കുമ്പള). യോഗ്യത അപേക്ഷ നൽകുന്നവർ ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. നിലവിൽ മറ്റ് ജില്ലകളിൽ സി.ഡി.എസ്സ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. അവർ ബന്ധപ്പെട്ട ജില്ലാമിഷൻ കോ-ഓർഡിനേറ്ററിൽ നിന്നും ശുപാർശ കത്ത് നൽകണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം. 20നും 30നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബർ 28ന്) പ്രായമുള്ളവർ ആയിരിക്കണം.

നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് (കരാർ/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം.
അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടും www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12ന് വൈകിട്ട് 5 വരെ.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
എഴുത്ത് പരീക്ഷ 2023 ജനുവരി 1ന്. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോർഡിനേറ്റർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ, കാസർകോട് ജില്ല, പിൻ 671123.
ഫോൺ : 04994 256111.

♻️  കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

MALAPPUARM
കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കുടുംബശ്രീ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക്തലത്തില്‍ നിര്‍വഹണത്തിനായുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും  www.kudumbashree.org വെബ്സൈറ്റിലും ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയിറ്റേജിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
കോഡ് നമ്പര്‍, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, എന്ന ക്രമത്തില്‍.
ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), രണ്ട് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ.
ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) രണ്ട് ഒഴിവ്. ബിരുദം : കമ്പ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിന്റെയും വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷ ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. പരീക്ഷ ഫീസായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, സിവില്‍  സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15ന് വൈകുന്നേരം 5 വരെ. ഫോണ്‍ : 0483 2733470.

♻️ ഫാം സൂപ്പർവൈസർ നിയമനം
മലപ്പുറം : കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് പുതിയ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. പൗൾട്ടറി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസൻസ് എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ് (01.11.2022 ന് 30 വയസ് കഴിയാൻ പാടുള്ളതല്ല).പ്രതിമാസ ശമ്പളം 15000 രൂപയും 5000 രൂപ യാത്രാ ബത്തയും കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന നൽകും. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

♻️കുടുംബശ്രീ അക്കൗണ്ടന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു മലപ്പുറം : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളിൽ നിലവിൽ ഒഴിവുളള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ/ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. പ്രായം 20 നും 35 നും മധ്യേ. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് എന്നിവയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി ഡിസംബർ 12 ന് വൈകീട്ട് 5 വരെ.
അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. ഉദ്യോഗാർഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് സെക്രട്ടറിയുടെ മേലൊപ്പോടും കൂടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. കവറിന് പുറത്ത് 'കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുളള അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം. Con 0483 2733470.

♻️ സിഡിഎസ്സുകളിൽ അക്കൗണ്ടന്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുളള കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉളളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷകർ അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബികോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 20നും 35നും മദ്ധ്യേ. അപേക്ഷ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് എഴുത്ത് പരീക്ഷ.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശ്ശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പരീക്ഷാഫീസായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ 'കുടുംബശ്രീ സി ഡി എസ് അപേക്ഷ' എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ - 680003. ഫോൺ: 0487 - 2362517

♻️ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ് കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായി രിക്കണം. കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ അക്കൗണ്ടിംഗിൽ 2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.

♻️ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റുമാരുടെ (കരാർ ഒഴിവുകൾ

പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസു കളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകൾ:
1. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർ അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തി ആയിരിക്കണം.
2. അപേക്ഷക കുടുംബശ്രീ അയൽകൂട്ടാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന.
3. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് ഉണ്ടായിരിക്കണം.
4. പ്രായ പരിധി - 20 നും 35 നും മധ്യേ (2022 ഒക്ടോബർ 28 ന് ). കുടുംബശ്രീ സി.ഡി.എസുകളിൽ

അക്കൗണ്ടന്റുമാരായി (കരാർ/ ദിവസവേതനം) പ്രവർത്തിച്ചവർക്ക് 45 വയസു വരെ. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, പത്തനംതിട്ട എന്ന വിലാസത്തിൽ മാറാവുന്ന 200 രൂപ യുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉദ്യോഗാർഥി അപേക്ഷ ഫോം പൂരിപ്പിച്ച് നിർദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം C.D.S ചെയർപേഴ്സൺ/മെമ്പർ സെക്രട്ടറിയുടെ ഒപ്പോടു കൂടി വിശദമായബയോഡേറ്റ,സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, ആശ്രയകുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാം നില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain