അറഫ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ.
കൊല്ലം ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ അറഫ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.വന്നിട്ടുള്ള ഒഴിവുകൾ വിശദമായി താഴെ നൽകുന്നു.
🔺 അക്കൗണ്ടന്റ്
ബികോം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🔺 പബ്ലിക് റിലേഷൻ ഓഫീസർ.
ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നും റിട്ടയേഡ് ചെയ്ത എംപ്ലോയികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺 മാർക്കറ്റിംഗ് മാനേജർ.
🔺 മാർക്കറ്റിംഗ് സ്റ്റാഫ്.
ഈ രണ്ടു പോസിലേക്കും എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
🔺 റിസപ്ഷനിസ്റ്റ്
🔺 സെയിൽസ്മാൻ
🔺 സെയിൽസ് ട്രെയിനി.
ഈ മൂന്ന് പോസ്റ്റിലേക്കും പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നത്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് അറഫാ ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുമ്പോൾ മുൻഗണന ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്
ഇന്റർവ്യൂ നടക്കുന്ന തീയതിയും വിശദവിവരങ്ങളും താഴെ നൽകുന്നു.
Date: 11/12/2022 Sunday
Time: 11 am to 4 pm
Email: corporatearafahr@gmail.com
⭕️ കേരളത്തിലെ മറ്റു ചില തൊഴിലവസരങ്ങൾ.
🔺പാലക്കാട് ഗവ. പോളിടെക്നിക് കോളെജിൽ നൈറ്റ് വാച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഏഴാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ
യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാൻ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
താത്പര്യമുള്ളവർ ഡിസംബർ 13 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്നിക് കോളെജ് പ്രിൻസിപ്പാൾ അറിയിച്ചു.
🔺കോഴിക്കോട് : ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്.
🔺കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം.
2022 ഒക്ടോബർ 28 ന് 20 നും 35 നും മധ്യേ
പ്രായമുള്ളവരായിരിക്കണം. വെബ്സൈറ്റ് ൽ ലഭിക്കും.
അപേക്ഷയോടൊപ്പം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, പാലക്കാട് എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബർ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പാലക്കാട്- 678001 ൽ നൽകണം.
നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
🔺തിരുവനന്തപുരം ജില്ലാ കോടതിയിലെ ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിലവിലുളള ഒഴിവിലേക്ക് നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 60 വയസ്സിൽ കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനതീയതി, എന്റോൾമെന്റ് തീയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകർ ഉൾപ്പെട്ട് വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപേക്ഷകൾ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോൾമെന്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സീനിയർ സുപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695043 എന്ന വിലാസത്തിൽ ഡിസംബർ 15 ന് മുൻപ് സമർപ്പിക്കണം.