ഗവൺമെന്റ് ഓഫീസുകളിൽ നേടാവുന്ന താൽക്കാലിക നിയമനങ്ങൾ.

ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ | 2022 Dec 

അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കൊമേഴ്ഷ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയും പ്രവൃത്തിപരിചയവും / ബി.കോം, ടാലിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 3ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.


ശുചിത്വമിഷനിൽ ഒഴിവുകൾ
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in. https://kcmd.in/recruitment/recruitment-for-selection-to-various-posts-in-suchitwa-mission

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക


ജോബ് ഫെസ്റ്റിന് 5 മുതല്‍ രജിസ്റ്റര്‍ ചെയ്യാം
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 5 മുതല്‍  www.jobfest.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04935 246222.


ആയുര്‍വേദ ഫാര്‍മസിസ്റ്റ്
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ്  കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം 2022 ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.
ഫോണ്‍: 0483 2734852.

പൈനാവ് മോഡൽ പോളിടെക്നിക് 
കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ  ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത  അതത് വിഷയത്തിൽ  1st  ക്ലാസ് ബി.ടെക് ബിരുദം.   താത്പര്യമുള്ളവർ അപേക്ഷകൾ  ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി  അയയ്‌ക്കണം. ഇ-മെയിൽ : - mptpainavu.ihrd@gmail.com.   അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.


ഇന്റർവ്യൂ മാറ്റി
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 9ന് നടത്താനിരുന്ന അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ
15 ലേക്കു മാറ്റി.


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും വല നിര്‍മ്മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 18000, മറ്റ് അലവന്‍സും.


ജെപിഎച്ച്എന്‍ ഒഴിവ്
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. 18നും 44നും ഇടയില്‍ പ്രായമുള്ള സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധമായ ജെപിഎച്ച്എന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ 04931 220315


ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഫാം ഫാര്‍മസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഫാര്‍മസിസ്റ്റ് എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹിക്കുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. നാല് ഒഴിവാണുള്ളത്. ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയും കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗവുമായ വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 35 വയസ്. പ്രതിമാസം 15,000 രൂപ ലഭിക്കും. 
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നിന്നോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നുമുള്ള സി.ഡി.എസിന്റെ സാക്ഷ്യപത്രം, പരീക്ഷ ഫീസായ 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഡിസംബര്‍ 15-ന് വൈകിട്ട് 5-നകം അപേക്ഷിക്കണം. വിലാസം: ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, വലിയകുളം, ആലപ്പുഴ-688001. ഫോണ്‍: 0477-2254104


ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.


അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തില്‍ എസ് എസ് ടി ജിയോഗ്രഫി തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കാഴ്ച വൈകല്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗ പരിമിതരെയും പരിഗണിക്കും.

യോഗ്യത : 50 ശതമാനം മാര്‍ക്കോടെ എംഎസ് സി അല്ലെങ്കില്‍ എം എ ജിയോഗ്രഫി, സോഷ്യല്‍ സയന്‍സില്‍ ബി എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ശമ്പളം : 55200-1,15,300. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഈ മാസം 14ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍ ഒ സി ഹാജരാക്കേണ്ടതാണ്.

വനിത കൗണ്‍സിലര്‍ നിയമനം
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി ഫിലോസഫി, അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത. കൗണ്‍സിലിങ് രംഗത്ത് ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്‍ത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2911098.

ഐടിഐയിൽ ഗസ്റ്റ് ഒഴിവ് 
ദേശമംഗലം ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: എംബിഎ / ബിബിഎയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്സ് എന്നിവയിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പിജി/ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയവും ഡിജിഇറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ നേടിയ പരിശീലനവും. 
പ്ലസ് ടു/ഡിപ്ലോമ തലത്തിലോ അതിന് മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ, ബേസിക് കമ്പ്യൂട്ടർ എന്നിവ പഠിച്ചിരിക്കണം.
അപേക്ഷകർ ഡിസംബർ 08ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ടു പകർപ്പുകളും സഹിതം അഭിമുഖത്തിന് ഐടിഐ ആഫീസിൽ ഹാജരാകണം.
ഫോൺ : 04884 279944.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain