ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

♻️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
ഫോൺ: 0471- 2202266.
♻️ ആയുര്‍വേദ ഫാര്‍മസിസ്റ്റ്
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852.
♻️ ജനറൽ ആശുപത്രിയിൽ വിവിധതസ്തികകളിലേക്ക് നിയമനം
എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ്, ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ഫാർമസിസ്റ്റ് യോഗ്യത ഡിഫാം ഫാർമസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും.
റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് യോഗ്യത : ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നിക്സ് (ഡി.ആർ.ടി), പാരാമെഡിക്കൽ രജിസ്ട്രേഷനും.
ഡയാലിസിസ് ടെക്നീഷ്യൻ ടെക്നോളജിസ്റ്റ് യോഗ്യത അംഗീകൃത ഗവ സ്ഥാപനങ്ങളിൽ നിന്നുളള ഡിഗ്രി/ഡിപ്ലോമ ടെക്നീഷ്യൻ കോഴ്സും പാരാമെഡിക്കൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്.
പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് അയക്കണം.ഇ-മെയിൽ അയക്കുമ്പോൾ നിങ്ങൾ ഏത് പോസ്റ്റിലേക്കാണോ അചെയ്യുന്നത് ആ പോസ്റ്റിന്റെ പേര് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. (ഉദാ: ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്നീഷ്യൻ ) നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം
ഫാർമസിസ്റ്റ് : ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് ഡിസംബർ 11 ഡയാലിസിസ് ടെക്നീഷ്യൻ : ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം
⭕️തൃശൂർ: ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേയ്ക്ക് (പ്രൈമറി) അധികമായി കമ്മ്യൂണിറ്റി നഴ്സിനെ നിയമിക്കുന്നിതായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിസിസിപിഎഎൻ (പാലിയേറ്റീവ് നഴ്സിംഗിലും ഓക്സിലറി നഴ്സിംഗിലെ കോഴ്സ് സർട്ടിഫിക്കറ്റ്), സിസിസിപിഎൻ (പാലിയേറ്റീവ് നഴ്സിംഗ് സർട്ടിഫിക്കറ്റ്) എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്ക് മുൻഗണന.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5. കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
⭕️എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ്), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ.
അവസാന തീയതി :ഡിസംബർ 7.
ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.
⭕️പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ:പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു.
10/പ്ലസ് ടൂ ലെവൽ, ഡിഗ്രി ലെവൽ, കെ.എ.എസ് പരീക്ഷകൾക്കുള്ള പ്രാഥമിക പരീക്ഷാ പരിശീലനത്തിലേയ്ക്കായി വിദ്യാഭ്യസ യോഗ്യതയ്ക്ക് അനുസൃതമായി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ
ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ:പ്രീ- എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിൽ ഡിസംബർ 15 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
പട്ടികജാതി പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപന്റ് ലഭിക്കും.