ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലേഴ്സിന്‍റെ കേരളത്തിലെ ശാഖകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു. അതോടൊപ്പം കേരളത്തിലെ മറ്റു ഒഴിവുകൾ കൂടി നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
✅️ഷോറൂം മാനേജർ /Asst. ഷോറൂം മാനേജർ .
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് പത്തുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയണം. മറ്റു ഭാഷകൾ സംസാരിക്കാൻ അറിയാമെങ്കിൽ അതൊരു മുൻഗണന ആയിരിക്കും.പ്രോഡക്റ്റിനെ കുറിച്ചുള്ള വ്യക്തമായ അറിവ് ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, മാനേജ്മെന്റ് നെ കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി നാല്പത്തി അഞ്ചു വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
✅️HR മാനേജർ /Asst. HR മാനേജർ
MBA HR ഡിഗ്രി യോഗ്യതയുള്ള കുറഞ്ഞത് നാല് വർഷത്തെ പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി നാൽപതു വയസ്സിൽ താഴെയായിരിക്കണം.
✅️ ചാറ്റേഡ് അക്കൗണ്ടന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. പ്രായപരിധി 45 വയസ്സിൽ താഴെയായിരിക്കണം. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
✅️പ്രൊജക്റ്റ് കോ - ഓർഡിനേറ്റർ :
BTech or Diploma Civil Holder with minimum 5 years of experience in building construction. Inspecting construction sites regularly to identify and eliminate potential safety hazards.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക. നിങ്ങൾ സെലക്ട് ആയാൽ അവർ തിരിച്ചു കോൺട്രാക്ട് ചെയ്യുന്നതായിരിക്കും. ഇപ്പോൾ തന്നെ ബയോഡാറ്റ അയക്കേണ്ട അഡ്രസ്.
careersbhima@gmail.com,
പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി ഈ ജോലി ഒഴിവ് ഷെയർ ചെയ്തു നൽകുക.