വൈകുന്നേരം ലഭിച്ച ഏറ്റവും പുതിയ ചെറുതും വലുതുമായ തൊഴിൽ അവസരങ്ങൾ.

ഇന്ന് ലഭിച്ച ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

 വിവിധ തൊഴിൽ മാസികകളിൽ നിന്നും,നേരിട്ട് ലഭിച്ചതുമായ തൊഴിലവസരങ്ങൾ താഴെ നൽകുന്നു. ഏതൊരു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്നേ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ  അന്വേഷിക്കുക.ഏജൻസി പോസ്റ്റ് ഉണ്ടെങ്കിൽ ഒഴിവാക്കുക.

 ശ്രദ്ധിക്കുക ഒരു യഥാർത്ഥ തൊഴിൽ ദാദാവും നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെടില്ല.

🔺സംസ്ഥാന നൈപുണ്യ വികസന മിഷനും ലോജിസ്റ്റിക്സ് സെക്ടർ സ്സിൽ കൗൺസിലും ചേർന്ന് ആമസോൺ കമ്പനിക്ക് വേണ്ടി ഡെലിവറി എക്സിക്യൂട്ടീവ്സിനെ തേടുന്നു. ഇരുചക്ര വാഹനവും ഇരു ചക്ര വാഹന ലൈസൻസും സ്മാർട്ട് ഫോണും വേണം. ശമ്പളം: 18,000 20,000  ലിങ്ക് വഴി അപേക്ഷ നൽകണം.
Link - apply now
https://forms.gle/G9xU82e5rWm2vDw78

🔺തച്ചോട്ടുകാവ് മിത്ര ഹോസ്പിറ്റൽ അഭയ മാനസികാരോഗ്യകേന്ദ്ര ത്തിലേക്ക് ക്ലിനിക്കൽ സൈക്കോ ളജിസ്റ്റ് (സൈക്കോളജിയിൽ എം.ഫിൽ.), ഫാർമസിസ്റ്റ് (ഡി. ഫാം./ ബി.ഫാം.) എന്നിവരെ ആവശ്യമുണ്ട്. abhaya85@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം.

🔺ദ വെള്ളേപ്പക്കാരി യുടെ പുതുതായി ആരംഭിക്കുന്ന കടയിലേക്കും സെൻട്രൽ കിച്ച ണിലേക്കും വെള്ളപ്പം ഉണ്ടാ ക്കാനറിയുന്നവരെ ആവശ്യ മുണ്ട്. മുൻപരിചയം ആവശ്യ മില്ല. ഫോൺ: 07907622392,

🔺പച്ചാളം ശ്രീരാമകൃഷ്ണ കൺസ്ട്രക്ഷൻസിൽ വിവിധ ഒഴിവുകളുണ്ട്. 1. പ്രോജക്ട് മാനേജർ: ബി.ടെക്. (സിവിൽ), റെസിഡെൻഷ്യൽ വില്ലകളുടെ കൺസ്ട്ര ക്ഷൻ പ്രോജക്ടുകൾ നിയന്ത്രിച്ചുള്ള എട്ടുവർഷത്തെ പരിചയം.

2. സൈറ്റ് എൻജിനീയേഴ്സ്: ബി.ടെക്. (സിവിൽ), മൂന്നുവർ ഷത്തെ പ്രവൃത്തിപരിചയം,

 3. അസിസ്റ്റന്റ് അക്കൗണ്ടന്റ്: ബി.കോം, ടാലി, രണ്ടോ മൂന്നോ വർഷത്തെ പ്രവൃത്തിപരിചയം,

 4. കാർ ഡ്രൈവർ: എറണാകുളം നിവാസിയായിരിക്കണം. നാലോ അഞ്ചോ വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hr@ sreeramakrishna.com
0484 3557409.

🔺കടവന്ത്ര ഓരം ക്ലൗഡ് റെസ്റ്റോറ ന്റിലേക്ക് സി.ഡി.പി., കൊമ്മി 1, വെയ്റ്റേഴ്സ്, സർവീസ് ആൻഡ് പ്രൊഡക്ഷൻ ട്രെയിനീസ് എന്നി വരെ ആവശ്യമുണ്ട്. ഭക്ഷണം, താമസസൗകര്യം എന്നിവ ലഭിക്കും. theaurumcloud@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ: 8129888816.

🔺കൊട്ടാരക്കര ക്രിസ്തുരാജ് ആശു പത്രിയിലേക്ക് ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നീഷ്യനെ ആവശ്യമുണ്ട്. മെഡിക്കൽ സൂപ്രണ്ട്, ക്രിസ്തു രാജ് ഹോസ്പിറ്റൽ, പുലമൺ, കൊട്ടാരക്കര -691531 എന്ന വിലാസത്തിൽ സി.വി. അയക്കണം.

🔺ത്രയാംബിക വിദ്യാ മന്ദിർ സി.ബി.എസ്.ഇ. സ്കൂളിലേക്ക് അധ്യാപ കരെയും ഡിപ്പാർട്ട്മെന്റ് തലവന്മാരെയും ആവശ്യമുണ്ട്. ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹിന്ദി, തമിഴ്, മലയാളം, ഫിസിക്കൽ എജുക്കേ ഷൻ, സ്വിമ്മിങ്, ക്ലാസിക്കൽ വെസ്റ്റേൺ ഡാൻസ്, മ്യൂസിക്, കിൻ ഡർഗാർട്ടൻ ടീച്ചേഴ്സ് (എൻ.ടി.ടി.സി/മോണ്ടിസ്സോറി ട്രെയിൻഡ്), സ്റ്റുഡന്റ് കൗൺസലർ, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നിവയിലേക്കാണ് ആളെ ആവശ്യം. കിൻഡർഗാർട്ടൻ ടീച്ചേഴ്സിന് 15,000 മുതൽ 25,000 രൂപ വരെയും ടി.ജി.ടി.ക്ക് 18,000 മുതൽ 30,000 രൂപ വരെയും പി.ജി.ടി.ക്ക് 25,000 മുതൽ 40,000 രൂപ വരെയും ശമ്പളം നൽകും. താമസസൗകര്യമുണ്ട്. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ അധ്യാപന പരിചയമുള്ള ആളുകൾക്ക് അപേക്ഷിക്കാം. നേരത്തേ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. contact.tvmandir2gmail.com, hr@tvmandir.edu.in എന്നീ ഇ-മെയിലുകളിൽ സി.വി. അയക്കുക.

🔺നെടുമങ്ങാട് മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (എ.ഐ.സി.ടി.ഇ. മാർഗനിർദേശപ്രകാ രമുള്ള യോഗ്യത വേണം, മാർക്കറ്റിങ്/ എച്ച്.ആർ./ ഫിനാൻസ് ഓപ്പറേഷൻസ് എന്നിവയിൽ സ്പെഷ്യലൈസ്ഡ് ആയിരിക്കണം), സ്റ്റുഡന്റ് കൗൺസലർ (എം.എസ്.ഡബ്ല്യു.) എന്നിവരെ ആവശ്യ മുണ്ട്. mim@mcetonline.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കണം.

🔺എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത ഒരൊഴിവുണ്ട്. സ്ഥിരമാകാൻ സാധ്യതയുളളതാണ്. യോഗ്യത: പത്താം ക്ലാസ്, സിവിൽ ഡ്രൈവിങ് ലൈസൻസ് (ലൈറ്റ് മീഡിയം ഹെവി വെഹിക്കിൾസ്), നിശ്ചിത മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 18-25. നിയമാനുസൃത വയസിളവ് അനുവദ നീയം. ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല. എല്ലാ അസൽ സർട്ടിഫി ക്കറ്റുകളും സഹിതം ഡിസംബർ 9-നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

🔺കൊല്ലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ. സി.) വിവിധ വിഷയങ്ങളിൽ അധ്യാപകരെ തേടുന്നു.
ഒഴിവുകൾ: സ്കിൽ അസിസ്റ്റ ന്റ് പ്രൊഫസർ/ ലക്ചറർ (ജി.ഐ .എസ്./ ബി.ഐ.എം./ അർബൻ പ്ലാനിങ്/ റോഡ് കൺസ്ട്രക്ഷൻ/ഇലക്ട്രിക്കൽ/ ഹൗസ് കീപ്പിങ് ഫുഡ് പ്രൊഡക്ഷൻ), സ്കിൽ ലക്ചറർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ ലാൻഡ് സർവേ പ്ലംബിങ്), ലാബ് ഡെമോൺസ്ട്രേറ്റർ (വെൽഡിങ്), ഓഫീസ് സ്റ്റാഫ് തസ്തികകളിലും ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www. iiic.ac.in സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain