എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തുന്നു.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
▪️സൈറ്റ് സൂപ്പര്‍വൈസര്‍,
▪️സൈറ്റ് എഞ്ചിനീയര്‍,
▪️പ്രൊജക്ട് മാനേജര്‍,
▪️പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍,
▪️ഇന്റീരിയര്‍ സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍,
▪️ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍,
▪️ത്രീഡി വിഷ്വലൈസര്‍,
▪️ആര്‍ക്കിടെക്ട്,
▪️ആര്‍ക്കിടെക്ട് അസ്സോസിയേറ്റ്,
▪️സെയില്‍സ് കണ്‍സല്‍ട്ടന്റ്,
▪️കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്,
▪️മോട്ടോര്‍ സൈക്കിള്‍ കണ്‍സല്‍ട്ടന്റ്,
▪️കാര്‍ ഡ്രൈവര്‍,
▪️ഷോറൂം സെയില്‍സ് കണ്‍സല്‍ട്ടന്റ്,
▪️മെക്കാനിക്

എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: ഡിപ്ലോമ, ഡിഗ്രി/ബി.ടെക് (സിവില്‍), ഡിപ്ലോമ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഓട്ടോമൊബൈല്‍. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


✅️ജോബ് ഫെയര്‍ 17 ന്
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പോരൂര്‍ ഗ്രാമ പഞ്ചായത്ത് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫൂച്ചര്‍ ലീപ്പുമായി സഹകരിച്ച് 2022 ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ പോരൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ചെറുകോട്) വെച്ചാണ് മേള നടക്കുക. പ്രമുഖ സ്ഥാപനങ്ങള്‍, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളുണ്ട്. 18 വയസ്സ് പൂര്‍ത്തിയാക്കിയ, ജില്ലക്കകത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ www.jobfair.plus/porur എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 16-നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍
വിവരങ്ങള്‍ക്ക്- 7593852229

✅️ പട്ടികജാതി / വ‍‍ർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെയിന്റ് ബച്ചൻപുരി ഐ.സി.എസ്.ഇ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രീപ്രൈമറി ടീച്ച‍ർ (സ്ത്രീകൾക്കുമാത്രം), പ്രൈമറി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തുടങ്ങിയ തസ്തികകളിൽ നിയമനം.

ഉദ്യോഗാർഥികൾ ഡിസംബർ 21നകം https://forms.gle/AKt4n3tr8pjg3kLV8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: National Career Service Centre for SC/STs, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.
ഫോൺ: 0471 2332113/8304009409.

✅️ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് 2022 ഡിസംബർ 17ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം

ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 2022 ഡിസംബർ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എൻജിനിയറിങ് കോളേജിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.

Qualification: SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609, 0471-2741713. ജോബ് ഫെയർ നടക്കുന്ന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain