പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ എക്സിക്യുട്ടീവ്, നോൺ -എക്സിക്യുട്ടീവ് തസ്തികകളിലെ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷ ണിച്ചു. പശ്ചിമബംഗാളിലെ ദുർഗപുർ സ്റ്റീൽ പ്ലാന്റിലാണ് അവസരം.

വിജ്ഞാപന നമ്പർ: DSP/Pers Rectt/2022-23/DR(det).

🔺ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ).

 26 ഒഴിവ്. പത്താം ക്ലാസ് വിജയവും മെക്കാനിക്കൽ ഇലക്ട്രിക്കൽ/ കെമിക്കൽ/ പവർ പ്ലാന്റ് പ്രൊഡക്ഷൻ/ ഇൻസ്ട്രു മെന്റേഷൻ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും. അപക്ഷകർ ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഓഫ കോംപിറ്റൻസി നേടിയിരിക്കണം ഉയർന്ന പ്രായം: 30 വയസ്സ്.

🔺ഓപ്പറേറ്റർ കം ടെക്നീഷ്യൻ.

(ട്രെയിനി): 5 ഒഴിവ്. പത്താംക്ലാസ് വിജയവും മെക്കാനിക്കൽ എൻജി നീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും. ഉയർന്ന പ്രായം: 28 വയസ്സ്.

🔺അറ്റൻഡന്റ് കം ടെക്നീഷ്യൻ (കേബിൾ ജോയിന്റർ):

 4 ഒഴിവ്. പത്താം ക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. കോഴ്സ് വിജയവും. കേബിൾ ജോയിന്റിങ് ലൈസൻസും ഒരുവർഷത്തെ പ്രവർത്തിപരിചയവും വേണം. ഉയർന്ന പ്രായം: 30 വയസ്സ്.

🔺അറ്റൻഡന്റ് കം ടെക്നീഷ്യൻ (ട്രെയിനി):

24 ഒഴിവ്. പത്താംക്ലാസും ഫിറ്റർ/ ഇലക്ട്രീഷ്യൻ മെഷി നിസ്റ്റ്/ വെൽഡർ ട്രേഡിൽ ഐ.ടി .ഐ. കോഴ്സ് വിജയവും. ഉയർന്ന പ്രായം: 28 വയസ്സ്.

🔺മറ്റ് ഒഴിവുകൾ: കൺസൽട്ടന്റ്- 3 (ഡെർമറ്റോളജി- 1, ഓർത്തോപീഡിക്സ്- 1, സൈക്യാട്രി- 1), മാനേജർ- 3 (ഇലക്ട്രിക്കൽ- 1, മെക്കാനിക്കൽ- 2), മെഡിക്കൽ ഓഫീസർ- 5, അസി. മാനേജർ( ബോയിലർ ഓപ്പറേഷൻ എൻജിനിയർ )-3.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ: https://sailcareers.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. മാനേജർ മെഡി ക്കൽ ഓഫീസർ തസ്തികകളിലേ ക്ക് 700 രൂപയും ഓപ്പറേറ്റർ കം ടെക്നീഷ്യൻ തസ്തികകളിലേക്ക് 500 രൂപയും അറ്റൻഡന്റ് കം ടെക്നീഷ്യൻ തസ്തികകളിലേക്ക് 300 രൂപ യുമാണ് ഫീസ്. എസ്.സി, എസ്. ടി., ഭിന്നശേഷി വിഭാഗക്കാർ, വിമു ക്തഭടർ എന്നിവർക്ക് പ്രോസസിങ് ഫീസ് മാത്രമേ ഉണ്ടാകൂ.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 07.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain