ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ
Oushadhi job vacancies kerala
The Pharmaceutical Corporation (IM) Kerala limited, popularly known as Oushadhi, is a fully Kerala Government owned Ayurvedic Medicine Manufacturing Unit. It is the largest producer of Ayurvedic Medicines belonging to Public Sector in the country. Oushadhi manufactures and market high quality ayurvedic medicines at a reasonable price, adhering to classical Ayurvedic text under the direct supervision of Ayurvedic physicians. With a range of 498 plus popular products, Oushadhi meets the entire requirement of Govt. Hospitals and Dispensaries in Kerala and also of other states
കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു, കുറഞ്ഞ യോഗ്യത ഉള്ളവർക്ക് നേടാവുന്ന അവസരങ്ങൾ ആണ് പോസ്റ്റ് പൂർണ്ണമായി വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
ആകെ 531 ഒഴിവുകൾ വന്നിട്ടുണ്ട് .
ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരിചയം ആവശ്യമില്ല, മെഷീൻ ഓപ്പറേറ്റർ, അപ്രന്റിസ് തസ്തികകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത് .
തസ്തിക : മെഷീൻ ഓപ്പറേറ്റർ
ഒഴിവ് : 300
യോഗ്യത : ITI | ITC / PLUS 2
പ്രായ പരിധി : 18 - 41
പ്രതിമാസ ശമ്പളം : 12,950 രൂപ
തസ്തിക : അപ്രന്റിസ്
ഒഴിവ് : 231
യോഗ്യത : ഏഴാം ക്ലാസ്സ്
പ്രായ പരിധി : 18 - 41
പ്രതിമാസ ശമ്പളം : 12,550 രൂപ
അർഹരായവർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ് . താത്പര്യമുളളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 07 - 12 - 2022 വൈകിട്ട് 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അപേക്ഷ അയക്കേണ്ട വിലാസം
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
Phone: 0487 2459800
കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകളും
♻️ നൈറ്റ് വാച്ചര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.
✅️ ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം
✅️ വാക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസവേതനാടി സ്ഥാനത്തിലായിരിക്കും.യോഗ്യത;1.സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ്/ കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം.മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.
ഫോണ്‍: 0469-2600167.