പ്രവാസി ബസാർ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.

പ്രവാസി ബസാർ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.

 വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് മുഴുവനായി വായിക്കാൻ നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.

🔺ബില്ലിംഗ് സ്റ്റാഫ്.
 സൂപ്പർ മാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

🔺 പർച്ചേസ് എക്സിക്യൂട്ടീവ്.
 ഹൈപ്പർ മാർക്കറ്റ് മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

🔺 സ്റ്റോർ ഇൻ ചാർജ്.
 പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അപേക്ഷിക്കാം.

🔺 അക്കൗണ്ട്സ് ഓഫീസർ.
ഈ മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രവാസി ബസാറിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന. അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറുന്നവരെയും പരിഗണിക്കും.ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താൽപര്യമുള്ളവർ ബയോഡാറ്റ ഫോട്ടോ സഹിതം മുകളിൽ കാണിച്ചിരിക്കുന്ന കൃത്യസമയത്ത് എറണാകുളം വടക്കേക്കോട്ട മെട്രോ സ്റ്റേഷന് തീയ്യതിയിൽ സമീപത്തുള്ള (500 മീറ്റർ പരിധിക്കുള്ളിൽ) ഇന്റർവ്യൂ സ്ഥലത്ത് എത്തിച്ചേരുക.
Interview Date: 8/12/2022 Time: 11.30am


⭕️ നാട്ടിലെ മറ്റു പ്രധാനപ്പെട്ട ഒഴിവുകൾ.

🔺എറണാകുളം മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കൂവപ്പടി പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ഫാം ലേബർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ജോലിയുള്ള ദിവസം 675 നിരക്കിൽ പ്രതിമാസം
പരമാവധി 18225 രൂപയായിരിക്കും വേതനം.
ഉദ്യോഗാർത്ഥികൾ ഡിസംബർ അഞ്ചിന് രാവിലെ 11.30ന് ബയോഡാറ്റയും, തിരിച്ചറിയൽ രേഖയുടെ അസൽ എന്നിവ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

🔺തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

താൽപര്യമുള്ളവർ ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

🔺കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന
വിലാസത്തിലോ മെയിലിലോ, ബന്ധപ്പെടേണ്ടതാണ്.

🔺എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആന്റ് സി.ടി എക്സ്പീരിയൻസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നിക്സ് (ഡി.ആർ.ടി), പാരാമെഡിക്കൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്. ( പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ഡിസംബർ 11 വൈകിട്ട് അഞ്ചിനകം അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് റേഡിയോഗ്രാഫർ എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം.

നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഈ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

🔺വയനാട് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തിൽ ഡിസംബർ 10 ന് മാനന്തവാടി ന്യൂമാൻസ് കോളേജിൽ മിനി ജോബ് ഫെയർ നടക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 5 മുതൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയിൽ പങ്കെടുക്കും.

🔺കോഴിക്കോട് കാക്കൂർ ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തിൽ വയോജനങ്ങൾക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തിൽ (മൂന്നു മാസം) യോഗ ട്രെയിനർമാരെ നിയമിക്കുന്നു.
യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ അംഗീകരിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഡിസംബർ ഏഴിന് രാവിലെ 11 മണിക്ക് കാക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം.

🔺തിരുവനന്തപുരം പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം.
അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം.
ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain