ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം.
ട്രേഡ്, ടെക്നീഷ്യൻ, ഗ്രാറ്റ് വിഭാഗങ്ങളിലായി 1744 ഒഴിവുണ്ട്. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ.കേരളത്തിൽ ട്രേഡ് അപ്രന്റിസി ന്റെ 20 ഒഴിവും ടെക്നീഷ്യൻ അപ്ര ന്റിസിന്റെ 22 ഒഴിവുമാണുള്ളത്.
കേരളത്തിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനി ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് എന്നിവയിലാണ് ട്രേഡ് അപ്രന്റിസിന്റെ ഒഴിവ്. മെക്കാനി ക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രു മെന്റേഷൻ, സിവിൽ, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എന്നിവയിലാണ് ടെക്നീഷ്യൻ അപ്രന്റിസിന്റെ ഒഴിവ് കേരളത്തിലെ ഒഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.
✅️യോഗ്യത:
ട്രേഡ് അപ്രന്റിസ്ഷിപ്പിന് പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./ എസ്. സി.വി.ടി. അംഗീകാരമുള്ള റെഗുലർ ഫുൾടൈം ദ്വിവത്സര ഐ.ടി.ഐ. യുമാണ് യോഗ്യത. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് എന്നിവയിലേക്ക് പന്ത്രണ്ടാം ക്ലാസാണ് യോഗ്യത.
ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ റെഗുലർ, ഫുൾടൈം ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഗ്രാറ്റ് അപ്രന്റിസ്ഷിപ്പിന് ഏതെങ്കിലും വിഷയത്തിൽ റെഗുലർ, ഫുൾടൈം ബിരുദമാ ണ് യോഗ്യത.
പന്ത്രണ്ടാം ക്ലാസ്, ഡിപ്ലോമ, ഡിഗ്രി യോഗ്യതകൾ 50 ശതമാനം മാർക്കോടെ നേടിയതായിരിക്ക ണം. എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം - മാർക്ക് മതി. കോഴ്സ് പാസായി മൂന്നുവർഷം പൂർത്തിയാവരുത്. മുൻപ് എവിടെയെങ്കിലും അപ്ര ന്റിസ്ഷിപ്പ് ചെയ്തവരോ ഇപ്പോൾ ചെയ്യുന്നവരോ അപേക്ഷിക്കാൻ അർഹരല്ല. വിദൂര കോഴ്സായോ പാർട്ട്ടൈമായോ കറസ്പോണ്ടൻ സ് കോഴ്സ് വഴിയോ നേടിയ യോഗ്യതകളും അംഗീകരിക്കില്ല , ഐ.സി.ഡബ്ല്യു.എ., എൽഎൽ. ബി. പോലുള്ള ഉയർന്ന യോഗ്യതകളും പരിഗണിക്കില്ല.
പ്രായം: 18-24 വയസ്സ്. ഉയർ ന്ന പ്രായപരിധിയിൽ അഞ്ചുവർ ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെ യും ഇളവുണ്ട്. ഭിന്നശേഷിക്കാരി ലെ ജനറൽ വിഭാഗക്കാർക്ക് 10 വർഷത്തെയും എസ്.സി., എസ്. ടി. വിഭാഗക്കാർക്ക് 15 വർഷത്തെ യും ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവ് ലഭിക്കും.
ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് (ഫ്രഷേഴ്സ്) 15 മാസവും റീട്ടെയിൽ സെയിൽസ് അസോസിയേറ്റിന് (ഫ്രഷേഴ്സ്) 14 മാസവും മറ്റെല്ലാ വിഭാഗങ്ങൾക്കും 12 മാസവുമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.
ലോക്കൽ/ സ്റ്റേറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർചെയ്തവ രായിരിക്കണം അപേക്ഷകർ. തിര ഞെഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജ ക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ് ഉണ്ടാവും. അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. അവസാനതീയ തി: ജനുവരി 3. വിശദവിവരങ്ങൾ www.iocl.com-ൽ ലഭിക്കും.
വെബ്സൈറ്റ്
comwww.jocl.com
⭕️കേന്ദ്രസർക്കാർ സ്ഥാപനമായ റബ്ബർ ബോർഡ്, പ്രോജക്ട് അസി സ്റ്റന്റ് തസ്തികയിലെ നാല് ഒഴിവുക ളിലേക്ക് താത്കാലിക നിയമനത്തി ന് അപേക്ഷ ക്ഷണിച്ചു.കോട്ടയെത്ത റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലും (2 ഒഴിവ്) ചേത്ത്ലിലെ സെൻട്രൽ എക്സ്പിരിമെന്റ് സ്റ്റേഷനിലും(2ഒഴിവ്) ആയിരിക്കും നിയമനം.
യോഗ്യത: അഗ്രിക്കൾച്ചർ സയൻസ്/ പ്ലാന്റേഷൻ മാനേജ്മെ ന്റിൽ ഡിപ്ലോമ.
പ്രായം: 35 വയസ്സ് കവിയരുത്. ഒരേദിവസം നടത്തുന്ന എഴുത്തുപ രീക്ഷയുടെയും അഭിമുഖത്തിന്റെ യും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കോട്ടയത്തെ ഒഴിവിലേക്ക് ജനുവരി നാലിനും ചേത്തലിലെ ഒഴിവിലേക്ക് ജനുവരി അഞ്ചിനും എഴുത്തുപരീക്ഷ (10.30 a.m.) അഭിമുഖം (2.00 p.m.) നടത്തും.