ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 27 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഫോം പൂരിപ്പിക്കണം. ഇരുപതില്‍ അധികം പ്രമുഖ സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922 222309, 0491 2505204, 0491 2505435, 8848641283.
✅️കമ്പനി നെയിം : ഹൈസൺ ഓട്ടോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് (JEEP)
Designation: ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ ട്രെയിനീസ് (Male)
പ്രായം 30 താഴെ.
യോഗ്യത ഡിപ്ലോമ / ബി ടെക് ഇൻ ഓട്ടോമൊബൈൽ /മെക്കാനിക്കൽ എഞ്ചിനീയറിംഗ്.
Experience:0-6 months or fresher
Stipend+Incentives
ജോബ് ലൊക്കേഷൻ : കോട്ടയം
വർക്കിംഗ് ടൈം : 9.00 am to 6.00 pm.
Interested candidates mail your updated resume ecktmcareers@gmail.com
✅️ECKTM VACANCY ALERT
HDB Finacial Service needs Graduate Trainees
who have passed out in the previous academic year(2022)
Location - Ernakulam
Dept. - Commercial Vehicles
Salary - 2,50,000 PA
Interested candidates mail your updated resume kottayamec@gmail.com
✅️ECKTM VACANCY ALERT
Company Name: FLYWORLD TRAVEL & TOURISM PVT LTD
Job Location: Changanacherry
1.AIR TICKETING & VISA
Qualification:IATA MINIMUM 1 YEAR EXPERIENCE.
02 PLUS YEARS Experience
Salary: Best in the Industry
Gender:FEMALE/MALE
2.Customer Care Executive
EXPERIENCE IN SIMILAR JOB
Experience:02+Years
Salary:Best in Industry
Gender:Female
3.HR Recruiter
EXPERIENCE IN SOURCING (IT & NON IT)
Experience:02 + Years
Salary:BEST IN INDUSTRY
Gender:MALE/FEMALE
Interested candidates mail your updated resume to employabilitycentrekottayam@gmail.com
✅️പത്തനംതിട്ട ജില്ലയിലെ പട്ടികവർഗ കോളനിയായ അട്ടത്തോട് പടിഞ്ഞാറേക്കരയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠന മുറിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ 2022 -23 അധ്യയന വർഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അട്ടത്തോട് പടിഞ്ഞാറേക്കര കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരും ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരോ, ബി.എഡ്/ ടി.ടി.സി/ ഡി.എൽ.എഡ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യത ഉള്ളവരോ ആയിരിക്കണം.
അട്ടത്തോട് പടിഞ്ഞാറേക്കരയിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ട്. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തിൽ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും.വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ജാതി -വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 22ന് രാവിലെ 10 ന് റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
✅️തൃശൂർ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു.എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24.
✅️മത്സ്യഫെഡിന്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലേക്കായി വൈപ്പിനിലുള്ള ഒ.ബി.എം സർവീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റർ/ മെഷിനിസ്റ്റ് (വി.എച്ച്.എസ്. ഇ അഭിലഷണീയം) യോഗ്യതയുളളതും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുമുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് നൽകി ആറ് മാസ കാലയളവിലേക്ക് ട്രെയിനിയായി നിയമിക്കുന്നു.നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 23ന് രാവിലെ പത്തിന് മത്സ്യഫെഡ് എറണാകുളം ജില്ലാ ഓഫീസിൽ നടത്തുന്നു .
മേൽ പറഞ്ഞ യോഗ്യതയുളള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ ഫോട്ടോസാറ്റ് കോപ്പിയുമായി അന്നേ ദിവസം സ്വന്തം ചിലവിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.നിശ്ചിത ദിവസം രാവിലെ 10.30 നകം ഹാജരാകുന്നവരെ മാത്രമായിരിക്കും ഇന്റർവ്യൂന് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപ്പെടുക.
✅️തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in (http://www.cet.ac.in/) ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം - 16 എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം.
27ന് രാവിലെ 11ന് അഭിമുഖം നടക്കും.