ESAF BANK JOB VACANCIES - APPLY NOW - JOB LOCATION ALL OVER KERALA

പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിൽ ജോലി നേടാം.

 ഇന്ത്യയിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിൽ കേരളത്തിൽ ഉടനീളം ജോലി നേടാൻ അവസരം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു മുതൽ ഉള്ള എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.

 അതോടൊപ്പം മറ്റു ചില ഒഴിവുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.പോസ്റ്റ് മുഴുവനായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.

 ⭕️ഇസാഫിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

🔺 കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.

 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.പ്രതിമാസ ശമ്പളം 21,000 രൂപ മുതൽ ലഭിക്കും.പ്രായപരിധി പുരുഷന്മാർക്ക് 24 വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കണം സ്ത്രീകൾക്ക് 20 വയസ്സിന് 34 വയസ്സിനും ഇടയിലായിരിക്കണം.അപേക്ഷിക്കുന്നവർക്ക് ടൂവീലറും അതിന്റെ ലൈസൻസും നിർബന്ധമായും ഉണ്ടായിരിക്കണം. സെയിൽസ് ഓറിയന്റഡ് ആയ ജോലിയാണ്.

🔺കസ്റ്റമർ സർവീസ് മാനേജർ.

 വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് നാല് വർഷത്തെ അസിസ്റ്റന്റ് മാനേജർ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ ഇൻ മൈക്രോ ഫിനാൻസ്  എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. 25 വയസ്സു മുതൽ 35 വയസ്സുവരെ പ്രായപരിധിയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.

🔺 അസിസ്റ്റന്റ് കസ്റ്റമർ സർവീസ് മാനേജർ.

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.മൈക്രോ ഫിനാൻസിൽ അസിസ്റ്റന്റ് മാനേജർ ആയി കുറഞ്ഞത് രണ്ടുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 25 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയുക്തി  2022 മെഗാ തൊഴിൽമേള വഴിയാണ് ഈ പോസ്റ്റുകളിലേക്കുള്ള സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ താഴെ നൽകുന്നു.

 തീയതി 2022 ഡിസംബർ 10 ശനിയാഴ്ച
 സ്ഥലം അൽഫോൻസാ കോളേജ് പാലാ കോട്ടയം ജില്ല.

ഇതോടൊപ്പം കേരളത്തിലെ മറ്റു പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഉള്ള സെലക്ഷൻ നടക്കുന്നുണ്ട്.എല്ലാ ജില്ലയിൽ നിന്നും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പത്താംക്ലാസ് യോഗ്യത മുതലുള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം. തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain