ഒഴിവുകൾ
അസിസ്റ്റന്റ്-339 (തിരുവനന്തപുരം -83, അഹമ്മദാബാദ്-26, ബെംഗളൂരു-125, ഹാസൻ-16, ഹൈദരാബാദ്-35, ശ്രീഹരി ക്കോട്ട-54), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്സ്-153 (തിരുവനന്തപുരം -45, അഹമ്മദാബാദ്-5, ബെംഗളൂരു-60, ഹാസൻ-1, ഹൈദരാബാദ്-16, ന്യൂഡൽഹി-2,ശ്രീഹരിക്കോട്ട-24), അസിസ്റ്റന്റ് (സ്വയംഭരണസ്ഥാപനങ്ങൾ)-3 (തിരുവനന്തപുരം-1, ഹൈദരാബാദ്-2), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്സ് (സ്വയംഭരണസ്ഥാപ നങ്ങൾ)-1 (ഹൈദരാബാദ്) എന്നി ങ്ങനെയാണ് ഒഴിവുകൾ.അപ്പർ ഡിവിഷൻ ക്ലാർക്കിന്റെ യും സ്റ്റെനോഗ്രാഫറുടെയും ഒഴിവ് ബെംഗളൂരുവിൽ മാത്രമാണുള്ളത്.
സാലറി
25,500 രൂപയാണ് തുടക്കത്തി ലുള്ള അടിസ്ഥാനശമ്പളം. കൂടാതെ ഡി.എ., എച്ച്.ആർ.എ., ടി.എ. തുട ങ്ങിയ ആനുകൂല്യങ്ങളുമുണ്ടാവും.
യോഗ്യത
⭕️അസിസ്റ്റന്റ്/ അപ്പർ ഡിവിഷൻ ക്ലാർക്ക്: കുറഞ്ഞത് 60 ശതമാനം 5 - മാർക്കോടെ തത്തുല്യ ഗ്രേഡോടെ - അംഗീകൃത സർവകലാശാലയിൽ 5 നിന്ന് നിശ്ചിതകാലാവധിക്കുള്ളിൽ നേടിയ ബിരുദം. കംപ്യൂട്ടർ പ്രാവിണ്യം ഉണ്ടായിരിക്കണം.
⭕️ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ സ്റ്റെനോഗ്രാഫർ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ അംഗീകൃത സർവക ലാശാലയിൽനിന്ന് നിശ്ചിതകാ ലാവധിക്കുള്ളിൽ നേടിയ ബിരുദം. കൊമേഴ്സ്യൽ സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ. സ്റ്റെനോ -ടൈപ്പിസ്റ്റ്/ സ്റ്റെനോഗ്രാഫറായി ഒരുവർഷത്തെ പ്രവൃത്തിപരിചയ | വും മിനിറ്റിൽ 60 വാക്ക് ഇംഗ്ലീഷ് സ്റ്റെനോഗ്രാഫി സ്പീഡും ഉണ്ടായിരിക്കണം. കംപ്യൂട്ടറിൽ പ്രാവീണ്യം വേണം.
ഒരാൾക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. എന്നാൽ ഒരുത സ്തികയിൽ ഒരുസോണിലേക്കേ അപേക്ഷിക്കാനാവൂ.
പ്രായം
09.01.2023-ന് 28 വയസ്സ് കവിയരുത്. സംവരണതസ്തികകളിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെ യും ഇളവുലഭിക്കും. ഭിന്നശേഷി ക്കാർ, വിമുക്തഭടന്മാർ, വിധവകൾ, പിനർവിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതരായ വനിത കൾ എന്നിവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്
ഓരോ തസ്തികയിലും 100 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായും എസ്.ബി.ഐ. ബ്രാഞ്ചുകൾ മുഖേന പണമായും ഫീസടയ്ക്കാം. വനിതകൾക്കും എസ്. സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും വിമുക്തഭടന്മാർ ക്കും ഫീസ് ബാധകമല്ല.
എഴുത്തുപരീക്ഷ
തിരഞ്ഞെടുപ്പിന്റെ ഭാഗമായു ള്ള എഴുത്തുപരീക്ഷ രാജ്യത്താകെ 11 കേന്ദ്രങ്ങളിലായാണ് നടക്കുക. കേരളത്തിൽ തിരുവനന്തപുരവും പരീക്ഷാകേന്ദ്രമായിരിക്കും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ലിൽ ടെസ്റ്റ് നടത്തും. അസിസ്റ്റന് അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് കംപ്യൂട്ടർ പരി ജ്ഞാനമാണ് പരിശോധിക്കുക. ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് കംപ്യൂട്ടർ പരിജ്ഞാനത്തിനുപുറമേ സ്റ്റെനോഗ്രാഫിയിലുള്ള കഴിവും പരിശോധിക്കും.
അപേക്ഷ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോട്ടോയും ഒപ്പും ജെ.പി.ജി. ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്
www.isro.gov.in