പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ
ജോയ് ആലുക്കാസിലേക്ക്
നിരവധി ഒഴിവുകൾ
ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിലേക്ക് കേരളത്തിൽ ഉടനീളം നിരവധി തൊഴിൽ അവസരങ്ങളാണ് വന്നിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്കായിരിക്കും ഈ മേഖലയിൽ അപേക്ഷിക്കാൻ സാധിക്കുന്നത്.
പോസ്റ്റ് പൂർണമായി വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവുകളിലേക്ക് മാത്രം അപേക്ഷകൾ സമർപ്പിക്കുക.
♦️ ജോയ് ആലുക്കാസിലേക്ക്
വന്നിട്ടുള്ള ഒഴിവുകൾ ചുവടെ
ചേർക്കുന്നു
🔺 സെയിൽസ് ട്രെയിനി ( Gold)
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആയിരിക്കണം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.പ്രതിമാസ ശമ്പളം 17000-20000 വരെ ആയിരിക്കും. കൂടാതെ മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രായപരിധി 27 വയസ്സിന് താഴെ ആയിരിക്കണം.
🔺 സെയിൽ സ്റ്റാഫ് (Gold)
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം. ഒരു വർഷത്തിനു മുകളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കേണ്ടതാണ്. പ്രതിമാസ ശമ്പളം 17000-30000 വരെ ആയിരിക്കും.മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രായപരിധി 30 വയസ്സിന് താഴെ ആയിരിക്കണം.
🔺 സെയിൽ സ്റ്റാഫ് (Textile)
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ഒരു വർഷത്തിനു മുകളിൽ ഉണ്ടായിരിക്കേണ്ടതാണ്.പ്രതിമാസ ശമ്പളം 15000-17000 വരെ ഉണ്ടായിരിക്കുന്നതാണ്.കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
29 വയസ്സിന് താഴെയുള്ള സ്ത്രീക്കും പുരുഷനും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
🔺 സെയിൽസ് ട്രെയിനി (Textiles)
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കേണ്ടതാണ്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസ ശമ്പളം 14500-15000 വരെ ആയിരിക്കും.കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
26 വയസ്സിന് താഴെയുള്ള സ്ത്രീക്കും പുരുഷനും അപേക്ഷിക്കാവുന്നതാണ്.
എന്നിങ്ങനെയുള്ള ജോലി ഒഴിവുകളിലേക്കാണ് ജോയ് ആലുക്കാസ് ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. നീയുക്തി 2022 മെഗാ തൊഴിൽമേള വഴിയാണ് പല മേഖലകളിലായി ഈ പോസ്റ്റുകൾക്കെല്ലാം സെലക്ഷൻ നടത്തുന്നത്. ഇതിലേക്കുള്ള ഇന്റർവ്യൂനുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു.
തീയതി : 2022 ഡിസംബർ 10 ശനിയാഴ്ചസ്ഥലം : അൽഫോൻസാ കോളേജ് പാലാ കോട്ടയം ജില്ല.
ഇതോടൊപ്പം തന്നെ കേരളത്തിലെ മറ്റു പ്രമുഖ ജില്ലകളിലേക്കുള്ള സെലക്ഷനും നടക്കുന്നുണ്ട്.എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം അപേക്ഷകൾ സമർപ്പിക്കുക.