ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഇന്ത്യയിൽ ഉടനീളമുള്ള ശാഖകളിലേക്ക് നിരവധി ഒഴിവുകൾ - Lulu hypermarket job vacancies.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഇന്ത്യയിൽ ഉടനീളമുള്ള ശാഖകളിലേക്ക് നിരവധി ഒഴിവുകൾ.

 എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന  ഒരു തൊഴിലവസരമാണ് ലുലുവിൽ ജോലി നേടുക എന്നത്. അത്തരത്തിൽ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന തൊഴിലവസരങ്ങൾ.വിവിധ ഒഴിവുകളിലായി ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.

 നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും എല്ലാം സാധിക്കുന്നതാണ്.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.
 എല്ലാ പോസ്റ്റിന്റെയും ജോലിസ്ഥലം ഇന്ത്യയിൽ ഉടനീളം. 

 ലുലു ഗ്രൂപ്പിലേക്ക് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ.

🔺 പാക്കർ ( Packer ).
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി 25 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ജോലിസ്ഥലം ഇന്ത്യയിൽ ഉടനീളം.

🔺 കോമി 1,2,3.
വിദ്യാഭ്യാസ യോഗ്യത ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി  35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.ഇന്ത്യയിൽ ഉടനീളം ജോലി ഒഴിവുകൾ.

🔺പിക്കർ.
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കുവാൻ സാധിക്കും.പ്രായപരിധി 25 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.

🔺 ലോജിസ്റ്റിക് കോഡിനേറ്റർ.
 ലോജിസ്റ്റിക് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ആപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 25 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

🔺 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
 ബി ബിഎ അല്ലെങ്കിൽ എംബിഎ വിദ്യാഭ്യാസ യോഗ്യതയുള്ള എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രായപരിധി 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

🔺 സെയിൽസ് എക്സിക്യൂട്ടീവ്.
 അടിസ്ഥാന യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.0 മുതൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

🔺 ബില്ലിംഗ് എക്സിക്യൂട്ടീവ്.
 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിൽ താഴെയായിരിക്കണം സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. രണ്ടുവർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

🔺 അക്കൗണ്ട് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ബികോം അല്ലെങ്കിൽ എംകോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.പ്രായപരിധി 30 വയസ്സ് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

🔺 ഐടി സപ്പോർട്ടർ
വിദ്യാഭ്യാസ യോഗ്യത എംസിഎ അല്ലെങ്കിൽ ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒന്നു മുതൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.പ്രായപരിധി 31 വയസ്സിൽ താഴെ ആയിരിക്കണം സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

🔺 മാനേജ്മെന്റ് ട്രെയിനി.
 വിദ്യാഭ്യാസ യോഗ്യത എം ബി എ  എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.പ്രായപരി 30 വയസ്സിൽ താഴെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

🔺 എച്ച് ആർ എക്സിക്യൂട്ടീവ്.
 വിദ്യാഭ്യാസ യോഗ്യത എംബിഎ ഉണ്ടായിരിക്കണം.എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.പ്രായപരി 30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

🔺 അസിസ്റ്റന്റ് മാനേജർ.
 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

🔺 ഓപ്പറേഷൻ എക്സിക്യൂട്ടീവ്.
 വിദ്യാഭ്യാസ യോഗ്യത എം ബി എ. എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ലുലു ഹൈപ്പർമാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി  സെന്ററിന്റെയും പാലാ അൽഫോൻസാ കോളേജിന്റെയും നേതൃത്വത്തിൽ നടക്കുന്ന നീയുക്തി 2022 മെഗാ തൊഴിൽമേള വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദവിവരങ്ങൾ താഴെ നൽകുന്നു.

 തീയതി - ഡിസംബർ 10 2022 ശനിയാഴ്ച.
 സ്ഥലം അൽഫോൻസാ കോളേജ് പാലാ കോട്ടയം ജില്ല.

"നിയുക്തി 2022" മെഗാ ജോബ് ഫെയറിൽ
കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 18 വയസ്സ്.മുതൽ 50 വയസ്സ് വരെ.പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ
അവസരങ്ങളാണ് "നിയുക്തി 2022" തൊഴിൽ മേളയിയിലുള്ളത്.തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വെബ് സൈറ്റിലോ, ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain