പുളിമൂട്ടിൽ സിൽക്‌സ് ജോലി ഒഴിവുകൾ.
പ്രമുഖ സ്ഥാപനമായ പുളിമൂട്ടിൽ സിൽക്സിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
🔺കസ്റ്റമർ കെയർ മാനേജർ
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔺ഫ്ളോർ മാനേജർ
🔺റിസപ്ഷനിസ്റ്റ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോലിസ്ഥലം തൃശൂർ ആണ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു കൊടുക്കുക.
customercare@pulimoottilonline.com
( എങ്ങനെ ബയോഡാറ്റ മെയിൽ അഡ്രസ്സ് വഴി അയക്കാം - നിങ്ങളുടെ ഫോണിൽ ജിമെയിൽ ആപ്ലിക്കേഷൻ തുറക്കുക - തുടർന്ന് സെന്റ് മെയിൽ എന്ന ബട്ടൺ സെലക്ട് ചെയ്തു TO എന്ന ഭാഗത്ത് മുകളിൽ നൽകിയിരിക്കുന്ന മെയിൽ അഡ്രസ്സ് നൽകുക. അതോടൊപ്പം നിങ്ങളുടെ ബയോഡാറ്റ ഗ്യാലറിയിൽ നിന്നും സെലക്ട് ചെയ്ത് നൽകുക. തുടർന്ന് മെസ്സേജ് സെന്റ് ചെയ്യുക )
⭕️ കേരളത്തിലെ മറ്റു ചില തൊഴിലവസരങ്ങൾ താഴെ നൽകുന്നു.
🔺കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനറ്റ് ഡെവലപ്മെന്റ് ബോർഡ് (നാളികേര വികസന ബോർഡ്), വിവിധ ഒഴിവികളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
ലാബ് അസിസ്റ്റന്റ്, LD ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ്, ജേർണലിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ടെക്നോളജിസ്റ്റ്, പ്രോഗ്രാമർ, ഓഡിറ്റർ, കെമിസ്റ്റ്, എഡിറ്റർ, ഡയറക്ടർ, ഓഫീസർ തുടങ്ങിയ വിവിധ തസ്തികയിലായി 77
ഒഴിവുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech
പ്രായപരിധി: 40 വയസ്സ് ശമ്പളം: 19,900 - 2,08,700 രൂപ.അപേക്ഷ ഫീസ് വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 26 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ
https://coconutboard.in/cdbrect20221003/Images/Recruitment%20Notice%20English.pdf
🔺എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഫാം ഫാർമസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഫാർമസിസ്റ്റ് എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
🔺കോട്ടയം: കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അഗ്രികൾച്ചർ വൊക്കേഷണൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി ഡിസംബർ രണ്ടിന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.