ഒഴിവുകൾ താഴെ നൽകുന്നു.
⭕️ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 6.യോഗ്യത: സയൻസ് ബിരുദം പ്രായം: 21 - 30 വയസ്സ്.
⭕️LD ക്ലർക്ക്
ഒഴിവ്: 7.യോഗ്യത:പ്ലസ് ടു,ടൈപ്പിംഗ് സ്പീഡ് ( 30 wpm ഇംഗ്ലീഷ്, 25 wpm ഹിന്ദി) പ്രായം: 18 - 27വയസ്സ്
⭕️ടെക്നിഷ്യൻ പ്ലംബർ
ഒഴിവ്: 1. യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ), ITI പ്രായം: 21 - 30 വയസ്സ്.
⭕️ഡ്രൈവർ
ഒഴിവ്: 1.യോഗ്യത 1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ).2. മോട്ടോർ കാറിന്റെ ഡ്രൈവിംഗ് ലൈസൻസ് പരിചയം: 3 വർഷം അഭികാമ്യം: മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്.
പ്രായം: 18 - 27വയസ്സ്.
⭕️മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ( MTS)
ഒഴിവ്: 1.യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 27 വയസ്സ്
(SC/ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM: 600 രൂപ
മറ്റുള്ളവർ: 1100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
⭕️മറ്റ് ജോലി ഒഴിവുകൾ താഴെ നൽകുന്നു.
🔺തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തിരുവല്ലം എയ്സ് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി ഡിസംബർ 17ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ജോബ് ഫെയറിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലിങ്കിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കണം.
രജിസ്റ്റർ ചെയ്ത് ഉദ്യോഗാർത്ഥികൾ ഡിസംബർ 17ന് രാവിലെ 9.30 മണിക്ക് തിരുവല്ലം എയ്സ് എഞ്ചിനീയറിംഗ് കോളേജിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.
🔺മലപ്പുറം കൊളപ്പുറം അത്താണിക്കലിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി/യു.പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജനുവരി മുതൽ ജൂൺ വരെയുള്ള റഗുലർ/ ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.
18 വയസ് പൂർത്തിയായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്ലസ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആധാർ കാർഡിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, രണ്ട് ഫോട്ടോ എന്നിവയുമായി ഡിസംബർ 20 ന് വൈകീട്ട് മൂന്നിനകം കൊളപ്പുറത്തെ പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
🔺പത്തനംതിട്ട നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുളളവരെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാലകൾ /ഗവൺമെന്റിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ അംഗീകൃത സർവകലാശാലയിൽ നിന്നുളള യോഗ പി.ജി സർട്ടിഫിക്കറ്റ് /
ബിഎൻവൈഎസ്/ എം എസ് സി (യോഗ), എംഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉളളവർക്ക് ഡിസംബർ 16ന് രാവിലെ 10ന് നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കാം.