Kerala job vacancy - Work from home
വർക്ക് ഫ്രം ഹോം ജോലി ഉൾപ്പെടെ കേരളത്തിൽ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ. വിശദവിവരങ്ങൾ അന്വേഷിച്ചതിനു ശേഷം ജോലിക്ക് ശ്രമിക്കുക.✅️ വർക്ക് ഫ്രം ഹോം ജോലി ഒഴിവ്.
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അവോദ അക്കാഡമിക് കൺസൾട്ടന്റ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ഇതൊരു വർക്ക് ഫ്രം ജോലിയാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയാനും അപേക്ഷിക്കാനും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത്അപേക്ഷിക്കുക.
ഫസ്റ്റ് ഫ്ലോർ , കാർണിവൽ ഇൻഫോപാർക് , ഇൻഫോപാർക് ക്യാമ്പസ് , കാക്കനാട് , 682042. ഇതാണ് സ്ഥാപനത്തിന്റെ അഡ്രസ്.
ബയോഡാറ്റ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ താഴെ.
ഏജൻസിയുടെ സഹായമില്ലാതെ തികച്ചും ഫ്രീ ആയി ഗൾഫിൽ നേടാവുന്ന ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
8089686628
⭕️ കേരളത്തിൽ വന്നിട്ടുള്ള മറ്റ് ചില ഒഴിവുകൾ താഴെ നൽകുന്നു.
⭕️ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നൽകി നിർവഹിച്ചു.
ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഐ.ടി, നോൺ ഐ.ടി, ഇൻഷുറൻസ്, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിന്ന് 30-ൽ അധികം തൊഴിൽദാതാതാക്കൾ മേളയിൽ പങ്കെടുക്കും.രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.കളക്ടറേറ്റിൽ നടന്ന ലോഗോ പ്രകാശനത്തിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ് താഹയും സന്നിഹിതനായിരുന്നു.
⭕️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.