വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു.
✅️പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
✅️18 വയസിന് മുകളിൽ പ്രായമുള്ള
നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
✅️പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥികൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർക്കും അപേക്ഷിക്കാം.
✅️പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കും.
✅️ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ നൽകണം.
Phone : 0481 257 2422
0481 257 2422 (ഒത്തിരി കാൾ വരുന്നതിനാൽ മിക്കർക്കും കാൾ ലഭ്യമല്ല )
⭕️തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ- കാർഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ- ഇന്റർവ്യൂ നടത്തും.
ഒരു ഒഴിവാണുള്ളത്. അനസ്തേഷ്യയിൽ എം.ഡി/ ഡി.എൻ.ബിയും കാർഡിയാക് അനസ്തേഷ്യയിൽ ഡി.എമ്മും അല്ലെങ്കിൽ കാർഡിയാക് അനസ്തേഷ്യയിൽ പി.ഡി.സി.സിയോ എം.ഡി/ ഡി.എൻ.ബിയുമാണ് യോഗ്യത.
70,000 രൂപയാണ് പ്രതിമാസവേതനം.
വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.