ഹോസ്റ്റലില്‍ ജോലിഅവസരം – 20,000 രൂപ ശമ്പളം |കുക്ക് , ഹെല്‍പ്പര്‍ ഒഴിവുകള്‍
ഹോസ്റ്റലില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. University Of Kerala ഇപ്പോള്‍ Cook and Helper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ട് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കുന്നു.
വിവിധ യോഗ്യത ഉള്ളവര്‍ക്ക് കുക്ക്, ഹെല്‍പ്പര്‍ പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ നടക്കുന്നത് 2023 ജനുവരി 20നാണ്.
കേരള സർവ്വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ 20,000 / – രൂപ പ്രതിമാസ ശമ്പളത്തിൽ 11 മാസത്തേക്ക് പാചകക്കാരായി മൂന്ന് വനിതകളേയും , സഹായികളായി 630 / രൂപ ദിവസ വേതനത്തിൽ മൂന്ന് വനിതകളേയും ആവശ്യമാണ്.
നിയമിക്കപെടുന്നവർ സ്ഥിരമായി ഹോസ്റ്റലിൽ താമസിക്കേണ്ടതാണ്
താത്പര്യമുള്ളവനിതകൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ ” അപേക്ഷ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , കേരള സർവ്വകലാശാല വനിതാ ഹോസ്റ്റൽ തൈക്കാട് , തിരുവനന്തപുരം -14 എന്ന വിലാസത്തിൽ 20/01/2023 തീയതി വൈകിട്ട് 3.00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത Notification വായിച്ചു മനസ്സിലാകുക.
✅️തൊഴിൽമേള വഴി വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ ദിശ 2023
കേരളത്തിൽ വിവിധ ജില്ലകളിൽ നടക്കുന്ന രണ്ട് തൊഴിൽ മേള വഴി നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, കേരളത്തിൽ ഒരു ജോലി അന്വേഷിച്ചു നടക്കുന്ന യുവതി യുവാക്കൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക, പങ്കെടുക്കുക ജോലി നേടുക.
ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി ജനുവരി 21ന് കോളേജിൽ ദിശ2023 എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി17ന് കോട്ടയം കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും.
18-35 വയസ് പ്രായപരിധിയിൽ കുറഞ്ഞത് പ്ലസ് ടു മുതൽ ബിരുദാനന്തരബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസയോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പറിൽ വാട്സ് ആപ്പ് അയക്കണം. വിശദവിവരത്തിന് 0481 2563451/ 2565452
✅️ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
ഇളംദേശം ഐ.സി.ഡി.എസ് പരിധിയിലെ കുടയത്തൂര്‍, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട്, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളിലേക്ക് നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍.
എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, ആലക്കോട്, കലയന്താനി, പിന്‍: 685588 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959712.
