ദിവസ വേതനത്തിൽ,750 രൂപ നിരക്കിൽ ജോലി നേടാൻ അവസരം
കേരളത്തിൽ വന്നിട്ടുള്ള നിരവധി ദിവസ വേതന ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി, പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
✅️ ഓഡിയോളജിസ്റ്റ് കരാർ നിയമനം
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി വിഭാഗത്തിലേക്ക് ഓഡിയോളജിസ്റ്റ് ആൻ്റ് എസ്എൽപി ഗ്രേഡ് II തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഓഡിയോളജി ആൻ്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദവും ആർസിഐ രജിസ്ട്രേഷനും. പ്രതിദിന വേതനം 750 രൂപ. താത്പര്യമുള്ള ഉദ്യേഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം
✅️ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു
ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419
✅️ ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 04935 240535.
✅️നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ലക്ചർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ബിരുദം ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും.
✅️ആലപ്പുഴ: റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്.പ്രായം: 18-40 മധ്യേ. യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി/ ബി.എസ് സി ഡയാലിസിസ് ടെക്നോളജി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
ഒരു വർഷത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ ഉള്ള പ്രവർത്തി പരിചയം.താൽപര്യമുള്ളവർ ജനുവരി 23 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം.