ദിവസം വേതനം 755 രൂപ നിരക്കിൽ നാട്ടിൽ തന്നെ ജോലി നേടാൻ അവസരം.

755 രൂപ നിരക്കിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു
 
KRWSA (mlprm) മേഖല കാര്യാലയത്തിന് കീഴിൽ ജില്ലയിലെ മാള, പൊയ്യ, കുഴൂർ, വെള്ളാങ്ങല്ലൂർ, അന്നമനട, പുത്തൻചിറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിന് വേണ്ടി 755 രൂപ നിരക്കിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു.

ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ
ജനുവരി 17ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്കും അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0483 2738566, 8281112041

✅️ മോട്ടോർ മെക്കാനിക് താത്ക്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. 18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

✅️ താത്കാലിക ഒഴിവിലേക്ക് അഭിമുഖം.

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജിൽ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക്‌ വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

⭕️സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 95 നേഴ്സിങ് ഓഫീസർ ഒഴിവ്.

ഉത്തർപ്രദേശിലെ ലഖ്നൗവിലും ള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാ ജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസസിൽ നഴ്സിങ് ഓഫീസർ (സിസ്റ്റർ ഗ്രേഡ്-II) തസ്തികയിലേക്ക് അപേക്ഷിക്കാം. 905 ഒഴിവുണ്ട്.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷായിരിക്കും പരീക്ഷാമാധ്യമം. സംവരണം ഉത്തർപ്രദേശ് സർക്കാരിന്റെ നിയമങ്ങൾക്ക നുസൃതമായിരിക്കും. ഏഴാമത് കേന്ദ്ര ശമ്പള കമ്മിഷൻ നിശ്ചയി ച്ച ലെവൽ-7 നിരക്കിലായിരിക്കും ശമ്പളം,

യോഗ്യത: ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്/ബി.എ സി. നഴ്സിങ്./ബി.എസ്സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് | ബേസിക് ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുടെ ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

അപേക്ഷകർക്ക് സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡ്/ കൗൺസിൽ/സർവകലാശാലയിൽ നിന്നായിരിക്കണം.

അപേക്ഷാഫീസ്: ജനറൽ, ഒ.ബി. സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ ക്ക് 1,180 രൂപ (എസ്.സി., എസ്.ടി. ഫീസ് 708 രൂപ).
പ്രായം: 18-40 വയസ്സ്. പരീക്ഷ: മൾട്ടിപ്പിൾ ചോയിസ്  മാതൃകയിലുള്ള പരീക്ഷയ്ക്ക് രണ്ടു മണിക്കൂറായിരിക്കും ദൈർഘ്യം. 100 മാർക്കിനായിരിക്കും പരീക്ഷ,

60 മാർക്ക് ജോലിയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്നും ശേഷിക്കുന്നവയിൽ 10 മാർക്ക് വീതം ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, റീസണിങ്, മാത്തമാറ്റി ക്കൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നുമായിരിക്കും.ശരിയുത്തരത്തിന് ഒരു മാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് മൂന്നി ലൊന്ന് മാർക്ക് കുറയ്ക്കും.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25. വിശദവിവരങ്ങൾ www. sgpgims.org.in എന്ന വെബ്സൈ റ്റിൽ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain