പത്താംക്ലാസ്‌ യോഗ്യത ഉള്ളവർക്ക് ഫയർഫോഴ്സിൽ ജോലി നേടാം.

Kerala fireman job vacancy
കേരള പി എസ് സി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) ( NCA നോട്ടിഫിക്കേഷൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു..
Note: ഭിന്നശേഷിക്കാരും സ്ത്രീകളും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

✅️ഒഴിവ്: 5 ( ST :4, വിശ്വകർമ: 1)

✅️യോഗ്യത: 1. പ്ലസ് ടു/ തത്തുല്യം

✅️2. മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ( HMV) കൂടെ ബാഡ്ജ്.

✅️മുൻഗണന: കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ.

പ്രായം: 18 - 29 വയസ്സ് ശമ്പളം: 27,900 - 63,700 രൂപ.ഉദ്യോഗാർത്ഥികൾ 614/2022, 615/ 2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഫെബ്രുവരി 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

⭕️ആർസിഎഫ്എൽ 247 ട്രെയിനി.

മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 181 ഓപ്പറേറ്റർ ട്രെയിനി, 66 ടെക്നീഷ്യൻ ട്രെയിനി ഒഴിവുകൾ. വ്യത്യസ്ത വിജ്ഞാപനങ്ങൾ. ഒരു വർഷ പരി ശീലനം, തുടർന്നു നിയമനം. ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ഓപ്പറേറ്റർ (കെമിക്കൽ) ട്രെയിനി ബിഎസ്സി കെമിസ്ട്രി (ഫിസിക്സ് ഒരു വിഷയ മായി പഠിച്ച്), അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻസിവിടി ജയം. അല്ലെങ്കിൽ ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനീയറിങ്/ടെ ക്നോളജി, അപ്രന്റിസ്ഷിപ് പരിശീലനം. അല്ലെ ങ്കിൽ ബിഎസ്സി കെമിസ്ട്രി (ഫിസിക്സ് ഒരു വിഷയമായി പഠിച്ച്), 2 വർഷ പരിചയം. അല്ലെ ങ്കിൽ ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനീയറിങ്/ ടെക്നോളജി, 2 വർഷ പരിചയം.

• ടെക്നീഷ്യൻ ട്രെയിനി മെക്കാനിക്കൽ: മെക്കാനിക്കൽ/അനുബന്ധ മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ.ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/അനുബന്ധ ഇലക്ട്രിക്കൽ വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ.

. ഇൻസ്ട്രുമെന്റേഷൻ: ബിഎസ്സി ഫിസിക്സ് (കെമിസ്ട്രി ഒരു വിഷയമായി പഠിച്ച്), ഇൻസ്ട്രു മെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻസിവിടി ജയം. അല്ലെങ്കിൽ ഇൻസ്ട്രുമെന്റേ ഷൻ/അനുബന്ധ ഇൻസ്ട്രുമെന്റേഷൻ വിഭാഗ ത്തിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. യോഗ്യത 55% മാർക്കോടെ നേടിയിരിക്കണം. യോഗ്യത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക. പ്രായപരിധി: 29. അർഹർക്കു പ്രായത്തിലും മാർക്കിലും ഇളവുണ്ട്.

ശമ്പളം: പരിശീലനസമയത്ത് 9000. ഒരു വർഷ പരിശീലനം വിജകരമായി പൂർത്തിയാക്കിയാൽ 22,000-60,000 ശമ്പളനിരക്കിൽ ഓപ്പറേറ്റർ/ടെ ക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ നിയമനം. ഫീസ്: 700, പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്ത ഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺ ലൈനായി അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
👉www.refltd.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain