ഏഴാം ക്ലാസ്സ്‌ യോഗ്യത മുതൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം

ഏഴാം ക്ലാസ്സ്‌ യോഗ്യത മുതൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം,

കേരളത്തിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു.വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ

ജോലി ഒഴിവുകൾ ചുവടെ

✅️ക്ലീനിങ് സ്റ്റാഫ് നിയമനം

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിലെ പാട്യം ചെറുവാഞ്ചേരി ഡെ കെയർ സെന്ററിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. എഴുതാനും വായിക്കാനും അറിയണം. താൽപര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2734343.
ഇമെയിൽ: dmhpkannur@gmail.com

✅️അധ്യാപക ഒഴിവ്

മഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ( ജൂനിയർ) ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജനുവരി 12 ന് (വ്യാഴം) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074140870

✅️റേഡിയോഗ്രാഫർ കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റു കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

✅️കമ്മ്യൂണിറ്റി നഴ്‌സ് നിയമനം

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 'പരിരക്ഷ പദ്ധതി' പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി നഴ്സിനെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളതും 45 വയസ് തികയാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

✅️ഫാക്കല്‍റ്റി ഇന്റര്‍വ്യ

പരപ്പനങ്ങാടി ഗവ: സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 12 വ്യാഴാഴ്ച്ച രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വെച്ച് നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോണ്‍: 8848789896

✅️പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ. കാളികാവ് ഭഗവതി ദേവസ്വത്തിന്റെ പാരമ്പര്യ ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജനുവരി 24 നകം കോഴിക്കോടുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

✅️അധ്യാപക നിയമനം

ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 11 (ബുധന്‍) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9745894348.

✅️വാക് ഇൻ ഇന്റർവ്യൂ

ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

✅️മോട്ടോർ മെക്കാനിക് താത്ക്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. 18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

✅️ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 17-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍

✅️താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജിൽ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക്‌ വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

✅️ വാക് ഇൻ ഇന്റർവ്യൂ: തീയതി മാറ്റി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലക്ചറർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജനുവരി 11 ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 19ന് രാവിലെ 11- ലേക്ക് മാറ്റി. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30 നു പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി–യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.
ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷകൾ ബയോഡാറ്റാ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ ജനുവരി 16നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.

ഫിറ്റ്നസ് ട്രെയിനർ : അപേക്ഷ ക്ഷണിച്ചു
 
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂർ ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയിനർ, ജിം ട്രെയിനർ, ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ- നാലിന്റെ അംഗീകാരണമാണുള്ളത്.(സ്പോർട്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ,ഫിറ്റ്നസ് & ലെഷർ സ്കിൽസ് കൗൺസിൽ). 
150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു ജിം,ഫിറ്റ്നസ് സെന്ററുകളിൽ മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. മിതമായ ഫീസ് മാത്രം. 
വിശദവിവരങ്ങൾക്ക് 9629873740 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 
കോഴ്സ് രജിസ്ട്രേഷനായി https://asapkerala.gov.in/course/fitness-trainer/ എന്ന ലിങ്കോ www.asapkerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക. വാരത്തിലോ വാരാന്ത്യത്തിലോ ആയി ക്ലാസുകൾ നടക്കുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain