അങ്കണവാടികളിലും ജില്ലാ ആശുപത്രിയിലും മറ്റ് സ്ഥാപനങ്ങളിലും വന്നിട്ടുളള ജോലി ഒഴിവുകൾ
✅️ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ.
കണ്ണൂർ : എടക്കാട് ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ കണ്ണൂർ കോർപറേഷൻ എടക്കാട്, എളയാവൂർ സോണലുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് കോർപ്പറേഷൻ സോണലുകളിൽ സ്ഥിരതാമസക്കാരാകണം. പ്രായപരിധി 18നും 46നും ഇടയിൽ. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമാകണം.
അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം എടക്കാട് ഐ സി ഡി എസ് ഓഫീസിൽ ലഭിക്കണം. Con: 9188959887
✅️ കെയർഗിവർ നിയമനം
വയനാട് : വൈത്തിരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകൽവീടിലേക്ക് കെയർഗിവർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ട/പ്രീ ഡിഗ്രി /ഡിഗ്രി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുളളവർ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
Contact: 04936 255223.
✅️ പി ആർ ഒ നിയമനം
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ ഹെൽപ് ഡെസ്ക് പദ്ധതിയിൽ പബ്ലിക് റിലേഷൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
യോഗ്യത: ബിരുദം, എം എസ് ഡബ്ല്യു.
താൽപര്യമുളളവർ ജനുവരി 10നു രാവിലെ 10നകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം.
✅️ NIMS
NIMS MEDICITY Neyyattinkara A unit of NJ. EDUCATIONAL TRUST Thiruvananthapuram
URGENTLY REQUIRES
☮️ANESTHESIOLOGIST
☮️CASUALTY MEDICAL OFFICER MBBS
PREFERABLY EXPERIENCE IN
EMERGENCY DEPARTMENT
☮️SYSTEM ADMINISTRATOR
☮️STAFF NURSE
MINIMUM 2 YEARS EXPERIENCE
Forward the resume to: hr@nimsmedicity.org
For Details: 94834 29573
✅️ തൊഴിലവസരം
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഇൻഷുറൻസ് അഡ്വൈസർമാരായി
പ്രവർത്തിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേ ക്ഷകൾ ക്ഷണിക്കുന്നു (FULL TIME/PART TIME). മികച്ച പ്രതിമാസ കമ്മീഷനു പുറമെ, ഹൗസിങ് ലോൺ, ഗ്രാറ്റുവിറ്റി, കാർ ലോൺ, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങി മറ്റു നിരവധി ആനുകുല്യങ്ങളും നേടാൻ അവസരം. വിദ്യാഭ്യാസ യോഗ്യത. sslc & above. മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിൽ പ്രവർ ത്തിക്കുന്നവർക്കും, റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
7907225665, 94479 24960
✅️ മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ കോഴിക്കോട് തുറയൂർ അംഗണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.
ഫോൺ നമ്പർ - 8281999294
✅️ തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ കോഴിക്കോട് ജില്ലയിലെ തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കും.
അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് മൂന്നു വർഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവർ അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷ തൂണേരി ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13 വൈകുന്നേരം 5 മണി.