കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്.താത്പര്യമുള്ളവർ 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM
✅️കണ്ണൂർ: ജില്ലാ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് സർജനെ നിയമിക്കുന്നു.താൽപര്യമുള്ള എം ബി ബി എസും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ ജനുവരി 21ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
✅️മലപ്പുറം: പെരിന്തൽമണ്ണ താലൂക്കിലെ ശ്രീ. തീയ്യാടിക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ മലബാർ ദേവസ്വം ബോർഡിന്റെ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ ലഭിക്കും.
✅️മലബാർ ദേവസ്വം ബോർഡിന് കീഴിലെ ശ്രീ. കാളികാവ് ഭഗവതി ദേവസ്വത്തിന്റെ പാരമ്പര്യ ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ ജനുവരി 24 നകം കോഴിക്കോടുള്ള മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും.
✅️ആലപ്പുഴ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി അഡീഷണൽ ഫാക്കൾട്ടിയെ നിയമിക്കുന്നു. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്കാണ് അവസരം.
40 വയസിന് താഴെ പ്രായവും എം.എസ്.ഡബ്യൂ./ എം.ബി.എ. (എച്ച്.ആർ), എം.എ. സോഷ്യോളജി/ ഡെവലപ്മെന്റ് സ്റ്റഡീസ് യോഗ്യതയും മൂന്ന് വർഷം പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ ജനുവരി 21-ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ ഓഫീസ, വലിയകുളം ജംഗ്ഷൻ ആലപ്പുഴ-688001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
✅️പത്തനംതിട്ട: കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ ഭവ പദ്ധതിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ നിയമനം നടക്കുന്നതുവരെ ഒഴിവു വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ ട്രെയ്നർമാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.
യോഗ ട്രെയ്നിംഗിൽ ഡിഗ്രി/ഡിപ്ലോമ ഉളളവർക്കു അഭിമുഖത്തിൽ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 23ന് രാവിലെ 11.30ന് അടൂർ റവന്യൂ ടവറിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.