പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ കെഎഫ്സിയുടെ ബാലരാമപുരം ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ. ടീം മെമ്പേഴ്സ് എന്ന പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മതി. പ്രായപരിധി 18 വയസ്സിനും 27 വയസ്സിനും ഇടയിൽ ആയിരിക്കണം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. ശമ്പളം പ്രതിമാസം 14000 രൂപ. എക്സ്പീരിയൻസ് ഉള്ളവർക്ക് ഇല്ലാത്തവർക്കും അപേക്ഷിക്കാം. ജോലി സമയം എട്ടുമണിക്കൂർ. ലഭ്യമായ ആകെ ഒഴിവുകളുടെ എണ്ണം 10. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അക്കോമഡേഷൻ ലഭിക്കുന്നതല്ല.അതുകൊണ്ടുതന്നെ പരിസരപ്രദേശങ്ങളിൽ നിന്നുള്ളവർ അപേക്ഷിക്കുക. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.നമ്പറിലേക്ക് വിളിക്കാൻ പാടില്ല.
- WhatsApp
+91 96330 55519
⭕️ കേരളത്തിൽ വന്നിട്ടുള്ള മറ്റ് ഒഴിവുകൾ താഴെ നൽകുന്നു.
✅️തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ്ക്വാർട്ടേ ഴ്സിൽ റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോ ജക്ടിനു കീഴിൽ 1 ജിഐഎസ് സ്പെഷലിസ്റ്റ് ഒഴിവ്. കരാർ നിയമനം. ഫോറസ്ട്രി/നാച്ചുറൽ റിസോഴ്സസ് മാനേജ്മെന്റ്/റിമോട് സെൻസിങ് ജിഐഎസ്/അനുബന്ധ വിഭാഗത്തിൽ പിജിയും പരിചയവും ഉള്ളവർക്കാണ് അവസരം. ശമ്പളം: 45,000. ജനുവരി 15 വരെ അപേക്ഷിക്കാം. https://forest.kerala.gov.in
✅️ഹിമാചൽ പ്രദേശ് സർക്കാരിനു കീഴിലെ എസ്ജെവിഎൻ ലിമിറ്റഡിൽ (മുൻപ് സ ജ് ജൽ വൈദ്യുത് നിഗം) ഫീൽഡ് എൻജി നീയർ, ഫീൽഡ് ഓഫിസർ അവസരം. 80 ഒഴിവ്. 3 വർഷ കരാർ നിയമനം. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും.
🔰ഫീൽഡ് എൻജിനീയർ (സിവിൽ, മെ ക്കാനിക്കൽ, ഇലക്ട്രിക്കൽ): സിവിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.
🔰ഫീൽഡ് എൻജിനീയർ (എൻവയൺമെന്റ്): എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക് അല്ലെങ്കിൽ എൻവയൺമെന്റ് എൻജിനീയറിങ്/എൻവയൺമെന്റൽ സയൻ സിൽ രണ്ടു വർഷ റഗുലർ പിജി ബിരുദം.
🔰ഫീൽഡ് ഓഫിസർ (എഫ് ആൻഡ് എ): സിഎ/ഐസിഡബ്ല്യുഎ സിഎംഎ/എംബിഎ ഫിനാൻസ്.
ഫീൽഡ് ഓഫിസർ (എച്ച്ആർ): ബിരുദം, എംബിഎ/പിജി ഡിപ്ലോമ (പഴ്സനേൽ എച്ച്ആർ സ്പെഷലൈസേഷനോടെ).
പ്രായപരിധി: 30. ശമ്പളം: 60,000, www.sjvn.nic.in