⭕️ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു.
അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം.
എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
⭕️ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്റർവ്യൂ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ജനുവരി 16ന് രാവിലെ 11ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം.
⭕️പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കുഴൽമന്ദം ചന്തപ്പുര, ഇ.പി ടവർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പി.എസ്.സി പരിശീലനം നൽകുന്നതിന് ഗസ്റ്റ് ലക്ചറർ നിയമനം.
ഇംഗ്ലീഷ്, മലയാളം, കണക്ക്, സയൻസ്, ഹിസ്റ്ററി, ജോഗ്രഫി, കൊമേഴ്സ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ അസലും പാസ്പോർട്ട് സൈസ് ഫോട്ടോയും മുൻപരിചയം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും സഹിതം ജനുവരി 17 ന് വൈകീട്ട് അഞ്ചിനകം പ്രിൻസിപ്പാൾ, ഗവ പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, ഇ.പി ടവർ, കുഴൽമന്ദം- 678702 എന്ന വിലാസത്തിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
അപേക്ഷാഫോറം ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കും.
⭕️ജോബ് ഫെയർ 20ന് കണ്ണൂർ ഗവ.ഐ ടി ഐയിൽ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറിൽ ട്രെയിനികൾക്കും അപ്രന്റിസ്ഷിപ്പ് ต കഴിഞ്ഞ കഴിഞ്ഞവർക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികൾ ഭാഗമാകുന്ന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ DWMS PORTAL വഴി ജനുവരി 13ന് ട്രെയിനീസ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. കമ്പനികൾക്കും രജിസ്റ്റർ ചെയ്യാം. .
⭕️ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എൽ.സി, പമ്പിംഗ്
ഇൻസ്റ്റലേഷനുകളുടെ ഓപ്പറേറ്റർ എന്ന നിലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം, ജലവിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും ഉള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും.
⭕️ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്.
എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ്
ബാധകം. 26500-60700 രൂപയാണ് വേതനം.
യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
⭕️മലപ്പുറം : മാറഞ്ചേരി ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
എം.ബി.എ/ ബി.ബി.എ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ എക്കണോമിക്സ്/ സോഷ്യോളജി/സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഉളള ട്രെയിനിംഗും 2 വർഷത്തെ പ്രവൃത്തി പരിചയവും.
നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർഥികൾ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.