ഇസാഫിൽ നിരവധി തൊഴിൽ അവസരങ്ങൾ.
പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകൾ വന്നിട്ടുണ്ട്.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾ നാട്ടിൽ നല്ലൊരു ജോലി അന്വേഷിക്കുന്നു എങ്കിൽ ഉറപ്പായും ഈ അവസരം ഉപയോഗപ്പെടുത്തുക.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
✅️ സെയിൽസ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം. ജോലിസ്ഥലം കോട്ടയം.
✅️ഗോൾഡ് ലോൺ ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം.പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിൽ താഴെ. ജോലി സ്ഥലം കോട്ടയം.
✅️ ടെല്ലർ
ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സിനകത്തുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കോട്ടയം ജില്ലയിലേക്കാണ് ഒഴിവുകൾ.
✅️ ഓപ്പറേഷൻസ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം.ബ്രാഞ്ച് ഓപ്പറേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സിലുള്ള അകത്തുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കോട്ടയമാണ് ജോലിസ്ഥലം.
✅️ ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ബ്രാഞ്ച് ഓപ്പറേഷൻ ഇൻ മാനേജർ ഗ്രേഡിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
പ്രായപരിധി 30 വയസ്സ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. കോട്ടയം ജില്ലയിലേക്ക് ഒഴിവുകൾ.
✅️ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.ശമ്പളം പ്രതിമാസം 21,000 രൂപ.പ്രായപരിധി പുരുഷന്മാർക്ക് 24 വയസ്സിന് 30 വയസ്സിനും ഇടയിലായിരിക്കണം സ്ത്രീകൾക്ക് 20 വയസ്സിന് 34 വയസ്സിനും ഇടയിലായിരിക്കണം
അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം. ജോലിസ്ഥലം കേരളത്തിലുടനീളം.
✅️ കസ്റ്റമർ സർവീസ് മാനേജർ.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം പ്രസ്തുത മേഖലയിൽ കുറഞ്ഞത് നാല് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
പ്രായപരിധി 25 വയസ്സിന് 35 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.ജോലിസ്ഥലം കേരളത്തിൽ ഉടനീളം ആണ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെന്ററിന്റെയും നാട്ടകം ഗവൺമെന്റ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽദിശ 2023 മെഗാ തൊഴിൽമേള വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ താഴെ.
തീയതി 2023 ജനുവരി 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ.സ്ഥലം ഗവൺമെന്റ് കോളേജ് നാട്ടകം കോട്ടയം.
ഇന്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതോടൊപ്പം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭിക്കുന്നതാണ് പ്രവേശനം സൗജന്യം.
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇതുകൂടാതെ ആയിരത്തോളം മറ്റ് നിരവധി ഒഴിവുകളും വന്നിട്ടുണ്ട്.അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും... ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ്
കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.സർട്ടിഫിക്കറ്റുകളുടെ സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക
ഉദ്യോഗാർത്ഥികൾക്കായി Two Wheeler Four Wheeler പാർക്കിങ് കോളേജ് ഗേറ്റിനു വെളിയിലും കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ള വോളണ്ടിയേഴ്സ് ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
2023 ജനുവരി 28ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും ജനുവരി 26 മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് എല്ലാ ആഴ്ചകളിലും വിവിധ കമ്പനികളുടെ അഭിമുഖങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് "employabilitycentrekottayam" എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക.